അബുദാബി: മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായെത്തിയ ഫ്രാന്‍സിസ് മാര്‍പ്പാപ്പയും ഇമാം ഷെയ്ഖ് അഹമ്മദ് അല്‍ ത്വെയ്ബും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ വിവാദത്തിലേക്ക് വലിച്ചിട്ട് സോഷ്യല്‍മീഡിയ. ഇരുവരും കണ്ടുമുട്ടിയപ്പോള്‍ ലിപ് ലോക്ക് ചുംബനം നടത്തിയെന്നാണ് സോഷ്യല്‍മീഡിയയുടെ കണ്ടെത്തല്‍.
റോയിറ്റേഴ്സിന്റെ ഒരു ചിത്രമാണ് ഇത്തരം പ്രചരണങ്ങള്‍ക്ക് തുടക്കം കുറിച്ചത്. യുഎഇയിലെ അബുദാബിയില്‍ നടന്ന മതസൗഹാര്‍ദ്ദ സമ്മേളനത്തില്‍ വെച്ചായിരുന്നു ഈ ചിത്രം എടുത്തത്. പരസ്പരം ആലിംഗനം ചെയ്ത് കവിളില്‍ ചൂംബിക്കാന്‍ ഒരുങ്ങുന്ന മാര്‍പ്പാപ്പയുടെയും ഇമാമിന്റെയും ചിത്രം പ്രത്യേക ആംഗിളില്‍ എടുത്തതോടെ ഇരുവരും ലിപ് ലോക് ചുംബനം നടത്തുന്നതായി തെറ്റിദ്ധരിക്കുകയായിരുന്നു.
എന്നാല്‍ ചിത്രം പുറത്തുവന്നതോടെ ഇരുവര്‍ക്കുമെതിരെ സൈബര്‍ പ്രചാരണങ്ങളും ശക്തമായി. ഇരുവരും സ്വവര്‍ഗ രതിക്കാരാണെന്നു തരത്തിലുള്ള പ്രചരണങ്ങളാണ് പിന്നീട് സോഷ്യല്‍മീഡിയയില്‍ വൈറലായത്.
This is 2019, the world is evolving rapidly, so does the way religious leaders greet each other’s. Back off let them have their moment.😆😆😆😆
— Marion Lilian (@MarionLilian4) February 5, 2019
മതഗ്രന്ഥത്തില്‍ സ്വവര്‍ഗരതിയെ എതിര്‍ക്കുകയും ഇരുവരും പരസ്പരം ചുംബിക്കുകയുമാണെന്നും എന്താണ് ഇരുവരുടെയും മതഗ്രന്ഥങ്ങളെ കുറിച്ച് പറയാന്‍ ഉള്ളതെന്നും ചിലര്‍ ചോദിക്കുന്നു.
So the Pope can kiss men, but the rest of us can't? 🤔 https://t.co/QphxPeJvOh
— Fernando Hurtado (@fhurtado) February 5, 2019
യഥാര്‍ത്ഥത്തില്‍ തീവ്രവാദത്തിനെതിരെ ഇരുവരും സംയുക്ത പ്രസ്താവന പുറപ്പെടുവിക്കുകയും ഒപ്പുവെയ്ക്കുകയും പരസ്പരം ചുംബനം നല്‍കി ആലിംഗനം ചെയ്യുകയുമായിരുന്നു.
Discussion about this post