രണ്ടാം ലോകമഹായുദ്ധത്തില്‍ കടലില്‍ താഴ്ത്തിയ ജര്‍മ്മന്‍ മുങ്ങിക്കപ്പല്‍ കണ്ടെത്തി. രണ്ടാം ലോകമഹായുദ്ധ കാലത്ത് സോവിയറ്റ് യൂണിയനെ ആക്രമിച്ച യു 23 കപ്പലാണിത്. തുര്‍ക്കി നാവികസേനയാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. ഇസ്താന്‍ബൂളിനടുത്തുള്ള അഗ്വാ റിസോര്‍ട്ട് നഗര തീരത്ത് നിന്നും നാല് കിലോമീറ്റര്‍ അകലെ കരിങ്കടലിലാണ് മുങ്ങിക്കപ്പല്‍ കണ്ടെത്തിയത്. 40 മീറ്റര്‍ ആഴത്തിലായിരുന്നു കപ്പല്‍ മുങ്ങിക്കിടന്നിരുന്നത്. സോവിയറ്റ് യൂണിയനെ പേടിച്ച് ജര്‍മ്മന്‍ തന്നെയാണ് ഈ കപ്പല്‍ മുക്കിയതെന്നാണ് കരുതുന്നത്.
1944ല്‍ റഷ്യ പിടിച്ചെടുത്തേക്കുമെന്ന ഭീതിയെ തുടര്‍ന്ന് ജര്‍മ്മന്‍ സൈനികര്‍ തന്നെ യു 23 മുക്കിയെന്നാണ് റിപ്പോര്‍ട്ട്. ഇത്തരത്തിലുള്ള ആറ് കപ്പലുകളാണ് ജര്‍മ്മന്‍ ഉണ്ടായിരുന്നത്. ഈ ശ്രേണിയില്‍ പെട്ട യു 20, 2008ല്‍ വടക്കന്‍ തുര്‍ക്കി തീരത്ത് നിന്നും നേരത്തെ കണ്ടെത്തിയിരുന്നു. റഷ്യക്കെതിരെ 56 ആക്രമണങ്ങള്‍ ഈ ശ്രേണി നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 1944ശ്രേണിയിലെ മൂന്ന് കപ്പലുകള്‍ തകര്‍ത്തിരുന്നെന്ന് റഷ്യയും വ്യക്തമാക്കി.
Discussion about this post