സിഡ്നി: ദാമ്പത്യത്തില്‍ വഴക്കും സൗന്ദര്യ പിണക്കവും സ്വാഭാവികമാണ്. പരിധി വിട്ടാല്‍ കുടുംബത്തിലെ ആരെങ്കിലും ഇടപെടുന്നത് പതിവ് കാഴ്ചയാണ്. എന്നാല്‍ ഇവിടെ പ്രശ്നത്തിന് പരിഹാരം കണ്ടത് പോലീസ് ഉദ്യോഗസ്ഥരാണ്. വിളിച്ച് വരുത്തിയതാകട്ടെ ഭര്‍ത്താവും. സിഡ്നിയിലാണ് സംഭവം. ഒരുമിച്ച് കഴിച്ച ഭക്ഷണത്തിന്റെ ബില്ലിന്റെ പകുതി തുക ഭാര്യ നല്‍കാത്തതിനെ തുടര്‍ന്നാണ് ഭര്‍ത്താവ് പോലീസിനെ വിളിച്ചത്.
സിഡ്നിയിലെ ചൈനീസ് ഭക്ഷണശാലയില്‍ നിന്നുമാണ് ഇവര്‍ ഭക്ഷണം കഴിച്ചത്. ശേഷം മുഴുവന്‍ തുകയും ഭര്‍ത്താവ് നല്കാന് ആവശ്യപ്പെട്ടതോടെയാണ് വഴക്ക് ആരംഭിച്ചത്. വഴക്ക് മൂര്‍ച്ഛിച്ചതോടെ ഭര്‍ത്താവിന് ദേഷ്യം മൂത്തു. മറ്റൊന്നും ചിന്തിക്കാതെ അടുത്തനിമിഷം പോലീസിനെ വിളിച്ചു. എന്തെങ്കിലും അപായം സംഭവിച്ചതാകുമെന്ന് കരുതിയെത്തിയ പോലീസ് കാണുന്നത് വഴക്കിടുന്ന ഭാര്യാഭര്‍ത്താക്കന്മാരെയാണ്.
പോലീസിന്റെ നമ്പര്‍ സ്വന്തം ഭാര്യ ബില്ലിന്റെ തുക നല്കാത്തതിനല്ല ഉപയോഗിക്കേണ്ടതെന്നും എന്തെങ്കിലും അപായം സംഭവിച്ചാല്‍ മാത്രം ഉപയോഗിക്കേണ്ടതാണെന്നും ഇവരെ ഉപദേശിച്ചു. എങ്കിലും പ്രശ്നത്തിന് പരിഹാരം കാണാന്‍ തന്നെ ഉദ്യോഗസ്ഥര്‍ തീരുമാനിക്കുകയായിരുന്നു. ശേഷം ഇരുവരുടെയും പിണക്കങ്ങള്‍ തീര്‍ത്തു വിടുകയായിരുന്നു.
Discussion about this post