അബുദാബി: യുഎഇയിലെ ത്രിദിന സന്ദര്‍ശനത്തിനെത്തിയ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഞ്ചാരം കുഞ്ഞന്‍ കാറായ കിയ സോളില്‍. ലളിത ജീവിതസന്ദേശം ലോകത്തിന് പകരുന്നതിന് തന്റെ ജീവിതം തന്നെ മാതൃകയാക്കുക എന്നതിന്റെ ഭാഗമായാണ് മാര്‍പാപ്പ തന്റെ സഞ്ചാരം കുഞ്ഞന്‍ കാറിലാക്കിയത്.
സുരക്ഷയുടെ ഭാഗമായി വമ്പന്‍ കാറുകള്‍ മുന്നിലും പിന്നിലും അണിനിരന്നുള്ള യാത്രയില്‍ അതിനിടയില്‍ നാല് പേര്‍ക്ക് മാത്രം ഇരിക്കാവുന്ന ഹാച്ച് ബാക്ക് മോഡലായ കുഞ്ഞന്‍ കിയ കാറായ സോളില്‍ ഏവരേയും കൈവീശി അഭിവാദ്യം ചെയ്ത് എത്തിയ മാര്‍പാപ്പ ഏവരിലും കൗതുകമുണര്‍ത്തി. എസ്സിവി 1 എന്ന നമ്പറാണ് ഈ കാറിന്. അറബ് ലോകത്തെത്തുന്ന ആദ്യത്തെ മാര്‍പാപ്പയുമാണ് ഫ്രാന്‍സിസ് മാര്‍പാപ്പ.
മുമ്പ് 2014-ല്‍ ദക്ഷിണ കൊറിയ സന്ദര്‍ശനത്തിനിടയിലും 2015-ല്‍ ഉഗാണ്ട സന്ദര്‍ശിച്ചപ്പോഴും മാര്‍പാപ്പയുടെ സഞ്ചാരം ഈ കുഞ്ഞന്‍ കാറില്‍ തന്നെയായിരുന്നു.
Discussion about this post