ജപ്പാന് ; ജപ്പാനില്‍ അപൂര്‍വയിനത്തില്‍പ്പെട്ട മീനുകള്‍ ചത്തുപൊങ്ങുന്നു, അപൂര്‍വമായി കണ്ടുവരുന്ന ഒര്‍ഫിഷ് ഇനത്തില്‍പ്പെട്ട മീനുകളാണ് ചത്തുപൊങ്ങുന്നത്. ഇത് ലോകവസാനത്തിന്റെ സൂചനയാണ് എന്ന പ്രചരണം നടക്കുന്നുണ്ട്. ഇമിസു കടല്‍തീരത്താണ് 4 മീറ്റര്‍ നീളമുള്ള ഒര്ഫിഷിനെ ആദ്യ കണ്ടത്. ഇതിനു പിന്നാലെ മറ്റിടങ്ങളിലും ഒര്‍ഫിഷ് മീനുകള്‍ ചത്തുപൊങ്ങുന്നത് കണ്ടെത്തി. കടലില്‍ 3000ത്തില്‍ കൂടുതലടി താഴ്ച്ചയില്‍ ജീവിക്കുന്ന മീനാണ് ഇവ. ഇവയ്ക്ക് ഭൂമിയുടെ അനക്കം മറ്റു മൃഗങ്ങള്‍ക്ക് മുന്‍മ്പേ അറിയാന്‍ സാധിക്കുമെന്ന് ഗവേഷകര്‍ കണ്ടെത്തിട്ടുണ്ട്.
ജപ്പാനീസ് നാടോടിക്കഥകളിലും വിശ്വാസത്തിലും ഒര്‍ഫിഷ് ദിസൂചന നല്കുന്ന നിമിത്തമാണ് ഇത് . ഈ മീനുകളെ കാണുകയാണെങ്കില്‍ സുനാമിയോ ഭൂമികുലുക്കമോ ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നാണ് വിശ്വാസം .2011 ല്‍ തൊഹോക്കുവില്‍ ഉണ്ടായ ഭൂമികുലുക്കത്തിന് മുമ്പും ഈ മീനുകള്‍ ചത്തുപൊങ്ങിയിരുന്നു. ഈ ഭൂമികുലുക്കത്തിന് ശേഷം 19000 മരിച്ച സുനാമിയും ഉണ്ടായി.
Discussion about this post