ചിക്കാഗോ: കടുത്ത ശൈത്യത്തെ തുടര്‍ന്ന് അമേരിക്കയില്‍ വിദ്യാര്‍ത്ഥി മരിച്ചു. ലോവ യൂണിവേഴ്സിറ്റി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ജെറാള്‍ഡ് ബെല്‍സ് (18) ആണ് മരിച്ചത്.
വീട്ടിലേക്ക് പോകുന്നവഴി ബെല്‍സ് കുഴഞ്ഞു വീഴുകയായിരുന്നു.
ലോവയില്‍ കഴിഞ്ഞ ദിവസം മൈനസ് 21 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. മൈനസ് 55 ഡിഗ്രിയിലുള്ള ശൈത്യകാറ്റും പ്രദേശത്ത് വീശിയടിച്ചിരുന്നു. ശരീരോഷ്മാവ് കുറയുന്ന അവസ്ഥയായ ഹൗപോതെര്‍മിയ ബാധിച്ച് നിരവധി പേരാണ് ആശുപത്രിയില്‍ ചികിത്സ തേടിയിട്ടുള്ളത്.
അതേസമയം,കൊടും ശൈത്യത്തെ തുടര്‍ന്ന് നിരവധി വിദ്യാലയങ്ങള്‍ക്കും സര്‍വകലാശാലകള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുവരെയുള്ള റിപ്പോര്‍ട്ട് പ്രകാരം അതിശൈത്യം മൂലം 21 പേരാണ് അമേരിക്കയില്‍ മരിച്ചത്. പലയിടത്തും ചൂടു നല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചിട്ടുണ്ട്.
Discussion about this post