നയാഗ്ര: ലോകത്തിലെ തന്നെ ഏറ്റവും വലിയ വെള്ളച്ചാട്ടങ്ങളില്‍ ഒന്നാമനാണ് നയാഗ്ര വെള്ളച്ചാട്ടം. കുതിച്ച് ചാടി മറിയുന്ന വെള്ളച്ചാട്ടം കണ്ടിരിക്കാന്‍ തന്നെ ഒരു പ്രത്യേകതയാണ്. എന്നാല്‍ അതിശൈത്യത്തില്‍ വിറങ്ങലിക്കുകയാണ് ഇവിടം. കുതിച്ച് ചാടുന്ന വെള്ളത്തിനു പകരം ഇപ്പോള്‍ ഐസ് കട്ടകളാണ് വീഴുന്നത്.
വെള്ളച്ചാട്ടം ഇപ്പോള്‍ ഐസിന്റെ മലനിരകളുമായി മാറിയിരിക്കുകയാണ്. മൈനസ് 42 ഡിഗ്രി തണുപ്പാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിശ്വസനീയമായ കാഴ്ച കാണാന്‍ സഞ്ചാരികളുടെ ഒഴുക്കാണ് ഇവിടെ. മൂടല്‍മഞ്ഞ് പലപ്പോഴും കാഴ്ച മറയ്ക്കുന്നുണ്ടെങ്കിലും, ഇടയ്ക്കൊന്ന് തെളിയുമ്പോള്‍ അത്യപൂര്‍വമായ ചിത്രം പോലെ തണുത്തുറഞ്ഞ നയാഗ്ര മുന്നില്‍ തെളിഞ്ഞു വരും. എല്ലാ ശൈത്യകാലത്തും നയാഗ്ര ഇതുപോലെ തണുത്തുറയാറുണ്ട്.
എന്നാല്‍, ഇക്കുറി അതിശൈത്യത്തിന്റെ പിടിയിലാണ് അമേരിക്കയും കാനഡയും. താപനില സമാനമായ രീതതിയില്‍ താഴ്ന്ന 2014-ലും 2015-ലും ഇതേ രീതിയില്‍ നയാഗ്ര തണുത്തുറഞ്ഞ ചിത്രങ്ങള്‍ പുറത്തുവന്നിരുന്നു. വെള്ളച്ചാട്ടം കാണാന്‍ പോകുന്നത് അപകടകരമായ കാര്യമാണെങ്കിലും നിരവധി പേര്‍ ഇവിടെയെത്തി ചിത്രങ്ങള്‍ പകര്‍ത്തി മടങ്ങുന്നുണ്ട്. ചിത്രങ്ങളും മറ്റും സമൂഹമാധ്യമങ്ങള്‍ കൈയ്യടക്കി മുന്നേറുകയാണ്.
Discussion about this post