വാഷിങ്ടണ്‍: യുഎസില്‍ അതിശൈത്യത്തെ തുടര്‍ന്ന് മരണപ്പെട്ടവരുടെ എണ്ണം 21 ആയി. റെക്കോര്‍ഡ് ശൈത്യമാണ് ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആര്‍ട്ടിക് മേഖലയില്‍ നിന്നുള്ള ധ്രുവക്കാറ്റിനെത്തുടര്‍ന്ന് ഏറ്റവും കുറഞ്ഞ താപനിലയാണ് രാജ്യത്ത് അനുഭവപ്പെടുന്നത്.
മിനസോട്ടയിലെ കോട്ടണില്‍ കഴിഞ്ഞദിവസം മൈനസ് 48 ഡിഗ്രി രേഖപ്പെടുത്തി. രാജ്യത്തെ മുപ്പതുസ്ഥലങ്ങളില്‍ കുറഞ്ഞ താപനിലയിലെ റെക്കോഡ് കഴിഞ്ഞദിവസം മറികടന്നു. ഗതാഗത സംവിധാനങ്ങളും ഓഫീസുകളുടെ പ്രവര്‍ത്തനവും സ്തംഭിച്ചിരിക്കുകയാണ്.
തണുപ്പുനേരിടാനാകാതെ ഒട്ടേറെപ്പേര്‍ ആശുപത്രികളില്‍ ചികിത്സതേടിയെത്തി. തെരുവില്‍ കഴിയുന്നവരുടെ അവസ്ഥ അതിദയനീയമാണെന്നും പലയിടത്തും ചൂടുനല്‍കാനുള്ള ഷെല്‍ട്ടറുകള്‍ സ്ഥാപിച്ചതായും മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ആഴ്ചാവസാനത്തോടെ കാലാവസ്ഥ മെച്ചപ്പെടുമെന്നാണ് പ്രവചനം. കണ്ണു നനയിക്കുന്ന കാഴ്ചയാണ് തെരുവോരങ്ങളിലെ ജീവിതങ്ങള്‍.
Discussion about this post