കാന്‍ബറ: ചൂട് സഹിക്കാന്‍ കഴിയാത്തത് നാം മനുഷ്യര്‍ക്ക് മാത്രമല്ല, മൃഗങ്ങള്‍ക്കും ബാധകമാണ്. തണുപ്പ് തേടി നാം അലയും പോലെയാണ് ഓരോ ജീവജാലകങ്ങളും അലയുന്നത്. അത്തരത്തില്‍ തണുപ്പ് തേടി എത്തിയ ഒരു പാമ്പിന്റെ ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഓസ്ട്രേലിയയിലെ പ്രശസ്ത പാമ്പുപിടുത്തക്കാരനാണ് ലൂക്ക് ഹണ്ട്ലി യുവാവ് പുതുതായി പിടികൂടിയ പെരുമ്പാമ്പിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ഓസ്ട്രേലിയയിലെ കടുത്ത ചൂട് മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കൂടി വരികയാണ്. താങ്ങാന്‍ കഴിയാവുന്നതിലും അപ്പുറമാണ് ചൂട്. ഈ സാഹചര്യത്തിലാണ് പെരുമ്പാമ്പ് തണുപ്പ് തേടി ബാത്ത് റൂമില്‍ എത്തിയത്. സതേണ്‍ ക്വീന്‍സ്ലാന്‍ഡിലെ സണ്‍ഷൈന്‍ കോസ്റ്റില്‍ താമസിക്കുന്ന കുടുംബമാണ് കുളിമുറിയില്‍ അപ്രതീക്ഷിതമായി പെരുമ്പാമ്പിനെ കണ്ടത്. രാവിലെ കുളിമുറിയില്‍ കയറിയപ്പോള്‍ കണ്ടത് ഏഴടി നീളമുള്ള പെരുമ്പാമ്പ് ഷവറില്‍ തൂങ്ങിക്കിടക്കുന്നതാണ്.
ഉടന്‍ തന്നെ വിവരം അധികൃതരെ അറിയിക്കുകയായിരുന്നു. പാമ്പിനെ പിടികൂടുന്നതിന്റെ വിഡിയോ ലൂക്ക് തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചത്. കടുത്ത ചൂടിനെ അതിജീവിക്കാന്‍ തണുപ്പുളള സ്ഥലങ്ങളില്‍ പാമ്പുകള്‍ ചുറ്റിപ്പിടിച്ചു കിടക്കുന്നതും സാധാരണമാണെന്നും ഷവറുകളിലും ടോയ്ലെറ്റുകളിലും പാമ്പുകള്‍ കയറിപ്പറ്റുന്നത് അതിസാധാരണമായി മാറുകയാണെന്നും ലൂക്ക് പറയുന്നു. ചൂട് മൂലം ജലാശയങ്ങളിലെ വെള്ളം വറ്റിയതിനാലാണ് തണുപ്പ് തേടി ഇഴജന്തുക്കള്‍ വീടുകളിലേക്ക് എത്തുന്നതെന്നും ലൂക്ക് പറയുന്നു.
Discussion about this post