‘ഡേറ്റിങ് ലീവ്’..! 30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് വ്യത്യസ്തമായ അവധി; ലക്ഷ്യം സ്ത്രീകളുടെ മാനസിക ഉല്ലാസം

ഷാങ്ഹായി: 30 വയസ്സിനു മുകളിലുള്ള വിവാഹിതരല്ലാത്ത ജീവനക്കാരികള്‍ക്ക് ‘ഡേറ്റിങ് ലീവ്’ നല്‍കി ചൈനീസ് കമ്പനികള്‍. രണ്ടു ചൈനീസ് കമ്പനികള്‍ ഈ വ്യത്യസ്ത കാലാവധി അനുവദിച്ചത്. സ്ത്രീ ജീവനക്കാര്‍ക്ക് 8 ദിവസം വരെ അധിക അവധി നല്‍കും. ഇതുകൂടാതെ അവധി നീട്ടിയെടുക്കാനുള്ള സൗകര്യവും ജീവനക്കാര്‍ക്കുണ്ടായിരിക്കും.

എന്നാല്‍ കമ്പനികളുടെ ഈ തീരുമാനത്തിന് പിന്നില്‍ ഒരു വലിയ ലക്ഷ്യമുണ്ട്.30 വയസ്സിനു മുകളിലുള്ള യുവതികളെ ആളുകള്‍ നോക്കികാണുന്നത് ആര്‍ക്കും വേണ്ടാത്തവര്‍ എന്ന നിലയിലായിരുന്നു. എന്നാല്‍ അതിന് മാറ്റം വരുത്തണം. നിലവില്‍ കുറച്ച് മാറ്റങ്ങള്‍ ഉണ്ടെന്നാണ് ജനങ്ങലുടെ വാദം. ഇന്നത്തെ യുവതികള്‍ വിവാഹജീവിതത്തേക്കാള്‍ ജോലിക്കാണ് മുന്‍തൂക്കം കൊടുക്കുന്നതെന്നും അതുകൊണ്ടു തന്നെ വൈകി വിവാഹം കഴിക്കുന്ന പ്രവണതയാണ് ഇപ്പോഴുള്ളതെന്നുമുള്ള കണ്ടെത്തലിന്റെ വെളിച്ചത്തിലാണ് കമ്പനികള്‍ അവിവാഹിതകളായ സ്ത്രീകള്‍ക്കുവേണ്ടി ഡേറ്റിങ് ലീവ് അനുവദിച്ചത്.

ഡേറ്റിങ് ലീവ് നല്‍കാനുള്ള കമ്പനികളുടെ തീരുമാനം തീര്‍ച്ചയായും ജീവനക്കാരുടെ മനസ്സില്‍ ഉത്സാഹം സൃഷ്ടിക്കുമെന്നുതന്നെയാണ് കമ്പനികളുടെ ഹ്യൂമന്‍ റിസോര്‍സ് വിഭാഗങ്ങളുടെ വിശ്വാസം. ഇതാദ്യമായല്ല ചൈനയിലെ സ്ഥാപനങ്ങള്‍ ജീവനക്കാര്‍ക്ക് സ്‌നേഹപൂര്‍ണമായ ജീവിതം ആസ്വദിക്കാനുള്ള അവസരമൊരുക്കി പ്രത്യേക അവധി നല്‍കുന്നത്. കിഴക്കന്‍ ചൈനയിലെ സ്‌കൂള്‍ അടുത്തിടെ സിംഗിള്‍ അധ്യാപികമാര്‍ക്കും കുഞ്ഞുങ്ങളില്ലാത്ത അധ്യാപികമാര്‍ക്കുമായി ‘ലവ് ലീവ്’ എന്ന പേരില്‍ അവധി നല്‍കിയിരുന്നു.

Exit mobile version