വെളിച്ചമില്ലാത്ത ടോയ്ലറ്റില് പോയ അമ്പത്തിയൊമ്പത് കാരിക്ക് പാമ്പിന്റെ കടിയേറ്റു.
ഹെലന് റിച്ചാര്‍ഡിനാണ് പാതിരാത്രിയില്‍ വെളിച്ചമില്ലാതെ ടോയ്ലറ്റില് പോയത്മൂലം പാമ്പിന്റെ കടിയേറ്റത്. പാമ്പിന് വിഷമില്ലാത്തതിനാല്‍ യുവതി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഓസ്ട്രേലിയയിലെ ബ്രിസ്ബനിലാണ് സംഭവം.
അര്‍ധരാത്രിയിലാണ് ടോയ്ലറ്റില് വച്ച് ശക്തമായ കടിയേറ്റത്. പിന്നീട് ലൈറ്റ് ഓണ്‍ ചെയ്ത് നോക്കിയപ്പോള്‍ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നതായിരുന്നു. അഞ്ചടി നീളമുള്ള പാമ്പ് ടോയ്ലറ്റിനുള്ളില് ചുരുണ്ടുകൂടി കിടക്കുകയാണ്. പാമ്പിനെകണ്ടതും പ്രാണ രക്ഷാര്‍ത്ഥം ടോയ്ലറ്റില് നിന്ന് ഹെലന് പുറത്തേക്ക് ഓടുകയായിരുന്നു.
ബ്രിസ്ബനിലെ പാമ്പ് പിടിത്തക്കാരുടെ ഫേസ്ബുക്ക് പേജിലൂടെയാണ് സംഭവം ഹെലന് പുറംലോകത്തെ അറിയിച്ചത്.
Discussion about this post