വാഷിങ്ടണ്‍: ഇന്ത്യ അമേരിക്കന്‍ വിസ്കിയുടെ ഇറക്കുമതി തീരുവ കുറയ്ക്കാത്തതില്‍ പ്രതിഷേധമറിയിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. വിസ്കിക്ക് 150 ശതമാനം തീരുവ ചുമത്തുന്നത് അമേരിക്കയ്ക്ക് ലാഭമുണ്ടാക്കുന്നില്ലെന്നാണ് ട്രംപ് പറയുന്നത്.
വെറും രണ്ടു മിനിറ്റുകൊണ്ട് ഇന്ത്യയെ കൊണ്ട് ഹാര്‍ലി ഡേവിഡ്സണ് മോട്ടോര്‍ സൈക്കിളിന് തീരുവ കുറപ്പിക്കാന്‍ കഴിഞ്ഞതിലൂടെ ഉഭയകക്ഷി വ്യാപാരം നല്ലരീതിയില്‍ നടക്കുന്നതായി അറിയിച്ചതിന്റെ പിന്നാലെയാണ് ട്രംപിന്റെ പുതിയ ആവശ്യം. കഴിഞ്ഞ ഫെബ്രുവരിയിലാണ് അമേരിക്കയില്‍നിന്നുള്ള ഹാര്‍ലി ഡേവിഡ്സന് ബൈക്കുകളുടെ ഇറക്കുമതിത്തീരുവ ഇന്ത്യ 50 ശതമാനം കുറച്ചത്.
Discussion about this post