ലണ്ടന്‍: സ്തന വളര്‍ച്ച തടയാന്‍ കൗമാരക്കായ പെണ്‍കുട്ടികളുടെ മാറിടത്തില്‍ ചുട്ടക്കല്ല് വെച്ച് പൊള്ളിക്കുന്ന പ്രാകൃത രീതിയുടെ എണ്ണം ലണ്ടനില്‍ കൂടുന്നുവെന്ന് റിപ്പോര്‍ട്ട്. ആണ്‍നോട്ടങ്ങളില്‍ നിന്ന് രക്ഷനേടുന്നതിനാണ് അതിക്രൂരമായ രീതി തുടരുന്നത്. ആഫ്രിക്കയിലെ ചില രാജ്യങ്ങളില്‍ പിന്തുടര്‍ന്നു വരുന്ന രീതിയാണ് ബ്രിട്ടനിലും ഇപ്പോള്‍ വ്യാപകമാവുന്നത്.
ലണ്ടന്‍, യോര്‍ക്ക്ഷൈര്‍, എസ്സെക്സ്, വെസ്റ്റ് മിഡ്ലാന്‍ഡ് എന്നിവിടങ്ങളില്‍ ഇത്തരം നിരവധി കേസുകള്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഗാര്‍ഡിയന്‍ പത്രമാണ് ഈ ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത് വിട്ടിരിക്കുന്നത്. ജെന്‍ഡര്‍ വയലന്‍സിന്റെ പേരില്‍ ലോകത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെടാതെ പോകുന്ന അഞ്ച് തരം പ്രാകൃത ആചാരങ്ങളില്‍ ഒന്നാണ് ‘ബ്രസ്റ്റ് അയണിങ്ങ്’ എന്നാണ് യുഎന്‍ ഇതിനെ വിശേഷിപ്പിക്കുന്നത്. ലണ്ടനിലെ ക്രൊയ്ഡോണ്‍ പട്ടണത്തില്‍ മാത്രമായി 15മുതല്‍ 20വരെ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
സ്ത്നവളര്‍ച്ചയെ തടയാന്‍ പെണ്‍കുട്ടികളുടെ അമ്മമാരും അടുത്ത ബന്ധുക്കളും തന്നെയാണ് ബ്രസ്റ്റ് അയേണിങ്ങിന് അവരെ വിധേയരാക്കുന്നത്. സ്തനങ്ങളിലെ കോശങ്ങളുടെ വളര്‍ച്ച മുരടിപ്പിക്കാന്‍ കരിങ്കല്ല് ചൂടാക്കി മാറിടത്തില്‍ മസ്സാജ് ചെയ്യുന്നതാണ് രീതി. സ്തനവളര്‍ച്ച് വീണ്ടും ഉണ്ടാകുന്നിനനുസരിച്ചാണ് ഇത് എത്രതവണ ചെയ്യണമെന്നത് നിശ്ചയിക്കുന്നത്. ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പെണ്‍കുട്ടികളില്‍ ഇവ അടിച്ചേല്‍പിക്കുകയാണ് പതിവ്.
ഇത്തരത്തില്‍ ചെയ്യുന്ന പെണ്‍കുട്ടികളില്‍ ബ്രസ്റ്റ് കാന്‍സറും മറ്റ് നിരവധി ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നുണ്ട്. ഭാവിയില്‍ കുട്ടികളുണ്ടാകുമ്പോള്‍ പാലൂട്ടാനാണ് ഏറെ വിഷമിക്കുന്നത്. യുകെയില്‍ മാത്രമായി ഇതുവരെ 1000ത്തോളം പെണ്‍കുട്ടികള്‍ ബ്രെസ്റ്റ് അയേണിങ്ങിന് വിധേയരായെന്നാണ് കണക്ക്.
വിധേയരായ പെണ്‍കുട്ടികളെല്ലാം തന്നെ ബ്രിട്ടീഷ് പൗരത്വമുള്ളവരാണ്. മാത്രമല്ല ഇതിന് വിധേയരായി മാറിട വളര്‍ച്ച മുരടിച്ച അവസ്ഥയിലാണ് ഇവരില്‍ പലരുമെന്നും ലെയ്ല പറയുന്നു. ഇതുവരെ ബ്രസ്റ്റ് അയണിങ്ങിനെതിരേ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നാണ് ലണ്ടന്‍ പോലീസ് പറയുന്നത്.