ബ്രസീലിയ: ബ്രസീലില്‍ ഡാം പൊട്ടി നിരവധി ജീവനുകള്‍ പൊലിഞ്ഞത് ലോകത്തിനെ കണ്ണീരിലാഴ്ത്തിയിരുന്നു. ഇപ്പോള്‍ ദുരന്തത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലും മറ്റും വൈറലാകുന്നത്. ചെളിയില്‍ മുങ്ങി താഴ്ന്ന ഒരാള്‍ ജീവന് വേണ്ടി കൈകള്‍ മുകളിലേയ്ക്ക് ഉയര്‍ത്തുമ്പോള്‍ രക്ഷാസേന പറന്ന് എത്തുകയാണ്.
ഇനിയും നിരവധി ജീവനുകളാണ് പലയിടങ്ങളിലും രക്ഷകരുടെ കൈകളിനായി കാത്തിരിക്കുന്നത്. അണക്കെട്ട് തകര്‍ന്ന് വന്‍ദുരന്തം സംഭവിച്ച സ്ഥലത്ത രക്ഷാദൗതം അതിവേഗം പുരോഗമിക്കുകയാണ്. തെക്കുകിഴക്കന്‍ ബ്രസീലിലെ മിനാസ് ജെറിസിലാണ് ഇന്നലെ അണക്കെട്ട് തകര്‍ന്ന് വന്‍ ദുരന്തമുണ്ടായത്. ഒരു പ്രദേശം തന്നെ വെള്ളത്തിനടയിലേക്ക് താണു. അപകടത്തില്‍ മുന്നൂറോളം പേരെ കാണാതായിട്ടുണ്ടെന്നാണ് ലഭിക്കുന്ന സൂചന.
ഡാമിലെ വെള്ളത്തിനൊപ്പം കുത്തിയൊലിച്ചെത്തിയ ചെളിയും കല്ലുകളും പ്രദേശത്തെ അപ്പാടെ വിഴുങ്ങിയിരിക്കുകയാണ്. മണ്ണിനടിയല്‍ ഒട്ടേറെ പേര്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയും കൂടുതലാണ്. ആയിരേേത്തലറെ വീടുകളും വെള്ളത്തിനടിയിലായി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം. ബ്രുമാഡിന്‍ഹോ നഗരത്തിനോട് ചേര്‍ന്നുള്ള മൈനിങ് കമ്പനിയുടെ നിയന്ത്രണത്തിലുള്ള അണക്കെട്ടാണ് തകര്‍ന്നത്.
#BREAKING: Multiple casualties reported after dam collapse in Brumadinho, Brazil.
pic.twitter.com/N0KXrtbS7D— I.E.N. (@BreakingIEN) January 25, 2019
Discussion about this post