കുട്ടികളുമൊത്ത് ചുവടുവെച്ച് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍; സോഷ്യല്‍ മീഡിയയില്‍ വൈറലായി പ്രിന്‍സിപ്പാളിന്റെ ഡാന്‍സ്

ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ ഷി ഗൂവാന്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് കുട്ടികള്‍ക്കൊപ്പമുള്ള അടിപൊളി ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

ചൈന: സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ എന്ന് കേട്ടാല്‍ എപ്പോഴും മനസ്സിലൊരു ഭയമാണ്.
എന്നാല്‍ അത്തരത്തിലുള്ള മുന്‍ധാരണകളെയെല്ലാം തകര്‍ത്തെറിയുന്ന ഒരു ന്യൂജെന്‍ പ്രിന്‍സിപ്പാള്‍ ആണ് സോഷ്യല്‍മീഡിയയിലെ താരം.

ചൈനയിലെ ഷാന്‍ക്‌സി പ്രവിശ്യയിലെ ഷി ഗൂവാന്‍ പ്രൈമറി സ്‌കൂളിലെ പ്രിന്‍സിപ്പാളാണ് കുട്ടികള്‍ക്കൊപ്പമുള്ള അടിപൊളി ഡാന്‍സുമായി സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്.

കുട്ടികളുടെ ഷഫിള്‍ ഡാന്‍സ് മുന്നില്‍ നിന്ന് നയിക്കുന്ന ഷാങ് പെന്‍ഗ്ഫിയുടെ വീഡിയോ പ്രചരിച്ചതോടെയാണ് ‘വ്യതസ്ത’നായ ഈ പ്രിന്‍സിപ്പാളിനെ ലോകം തിരിച്ചറിഞ്ഞത്.

പഠനത്തിന്റെ ഇടവേളകളിലെല്ലാം കുട്ടികളെക്കൊണ്ട് നൃത്തം ചെയ്യിക്കുകയാണ് ഷാങ് പെന്‍ഗ്ഫിയുടെ പ്രധാന ജോലി. കമ്പ്യൂട്ടറുകള്‍ക്കും മൊബൈല്‍ഫോണുകള്‍ക്കും മുന്നില്‍ ജീവിതം ഹോമിക്കാതെ ആരോഗ്യമുള്ള പൗരന്‍മാരായി വളരാന്‍ കുട്ടികള്‍ക്ക് വഴികാട്ടുകയാണ്. ഇതിലൂടെ തന്റെ ലക്ഷ്യമെന്നാണ് ഷാങ് പെന്‍ഗ്ഫി പറയുന്നത്.

Exit mobile version