പാനമ സിറ്റി: 14ാമത് ലോകയുവജന സമ്മേളനത്തില്‍ പങ്കെടുക്കാനായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ പാനമയിലെത്തി. വിവിധ ലോകരാഷ്ട്രങ്ങളില്‍ നിന്നെത്തിയ ലക്ഷക്കണക്കിനു യുവജനങ്ങള്‍ക്കൊപ്പം 14ാമത് ലോകയുവജന സമ്മേളനത്തില്‍ സംബന്ധിക്കാനായാണ് പാനമയിലെ ടൊകുമെനില് മാര്‍പ്പാപ്പ എത്തിയിരിക്കുന്നത്.
മാര്‍പാപ്പയ്ക്ക് സ്വാഗതമോതി പാനമ പ്രസിഡന്റ് ഹുവാന്‍ കാര്‍ലോസ് വരേലയും ഭാര്യ ലൊറേനാ കാസ്റ്റില്ലയും ചേര്‍ന്നു സ്വീകരിച്ചു. ഭയം മനുഷ്യരെ അവിവേകികളാക്കുമെന്നും അതിനുദാഹരണമാണ് മെക്സിക്കന്‍ അതിര്‍ത്തിയില്‍ അമേരിക്ക നിര്‍മിക്കുന്ന മതിലെന്നും ഇറ്റാലിയന്‍ മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനുത്തരമായി മാര്‍പാപ്പ പറഞ്ഞു. .
പാനമ തീരത്തോട് ചേര്‍ന്നു 64 ഏക്കര്‍ വിസ്തൃതിയുള്ള സിന്റെ കോസ്റ്റെറ ബീച്ചിലാണ് യുവജന സമ്മേളനം നടക്കുന്നത്. ഞായറാഴ്ച മാര്‍പാപ്പ തുറന്ന വേദിയില്‍ അര്‍പ്പിക്കുന്ന ദിവ്യബലിയോടെ യുവജനസമ്മേളനത്തിനു തിരശീല വീഴും.
Discussion about this post