സ്വര്‍ണ്ണത്തലയന്‍ അണലികളുടെ വാസസ്ഥലം; വസിക്കുന്നത് 4000ത്തിലധികം വിഷപാമ്പുകള്‍! ഇവിടം കടല്‍കൊള്ളക്കാരുടെയും കേന്ദ്രം…? നിഗൂഢതകള്‍ നിറഞ്ഞ് ബ്രസീലിലെ ഒരു ദ്വീപ്

സാവോ പോളോയില്‍നിന്ന് 144 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇവിടത്തുകാരുടെ പേടിസ്വപ്നം കൂടിയാണ് എന്നു വേണം പറയാന്‍.

ബ്രസീലിയ: പാമ്പുകള്‍ക്ക് മാത്രമായി ഒരു ദ്വീപുണ്ട്. വിശ്വസിക്കാനാവുന്നില്ലേ..? സംഭവം സത്യമാണ്. ബ്രസീലിലെ ഇലാ ക്വിമാഡെ ഗ്രാന്‍ഡ് എന്ന ദ്വീപിലാണ് സംഭവം. ഇവിടെ മനുഷ്യര്‍ക്ക് പ്രവേശനമില്ല എന്നതാണ് പറയപ്പെടുന്നത്. പക്ഷേ ഇവിടം കടല്‍ കൊള്ളക്കാരുടെ കേന്ദ്രം എന്നും അറിയപ്പെടുന്നുണ്ട്.

കൊള്ളക്കാര്‍ അവരുടെ കൊള്ള സൂക്ഷിക്കുന്നത് പാമ്പുകള്‍ കാവല്‍ ഇരിക്കുന്ന ഈ ദ്വീപിലാണെന്നാണ് പടരുന്ന റിപ്പോര്‍ട്ടുകള്‍. സാവോ പോളോയില്‍നിന്ന് 144 കി.മീ മാറി സ്ഥിതി ചെയ്യുന്ന ഈ ദ്വീപ് ഇവിടത്തുകാരുടെ പേടിസ്വപ്നം കൂടിയാണ് എന്നു വേണം പറയാന്‍. ലോകത്തിലെ ഏറ്റവും ഭയക്കേണ്ട വിഷപ്പാമ്പുകളിലൊന്നായ സ്വര്‍ണത്തലയന്‍ അണലികളുടെ വാസ സ്ഥലമാണ് ഇവിടം.

ഏകദേശം രണ്ടായിരത്തിനും നാലായിരത്തിനുമിടയില്‍ അണലികള്‍ ഇവിടെയുണ്ടെന്നാണ് കണക്ക്. ഇവയുടെ കടിയേറ്റാല്‍ ഒരു മണിക്കൂറിനകം മരണം ഉറപ്പ്. എന്നാല്‍, ഈ ഗണത്തില്‍ പെട്ട പാമ്പുകള്‍ ലോകത്ത് മറ്റെവിടെയുമില്ലെന്നതാണ് മറ്റൊരു വസ്തുത. പഠനങ്ങള്‍ക്കോ മറ്റാവശ്യങ്ങള്‍ക്കോ ഇവിടേക്ക് ആര്‍ക്കെങ്കിലും എത്തണമെങ്കില്‍ നാവികസേനയുടെ പ്രത്യേക സംഘവും ഒപ്പമുണ്ടാകും. പാമ്പുകടിയേറ്റാല്‍ പ്രയോഗിക്കാനുള്ള പ്രതിവിഷവും കൈയില്‍ കരുതും. പ്രധാനമായും ദേശാടനപക്ഷികളാണ് ഈ സ്വര്‍ണത്തലയന്‍ അണലികളുടെ പ്രധാന ഭക്ഷണം.

Exit mobile version