അലാസ്ക: അമേരിക്കയിലെ വടക്കേ അറ്റത്തുള്ള പ്രദേശമായ അലാസ്കയില്‍ 66 ദിവസങ്ങള്‍ക്ക് ശേഷം സൂര്യോദയം കാണാനൊരുങ്ങുകയാണ്. അലാസ്കയിലെ ബാറോ സിറ്റിയില്‍ കഴിഞ്ഞ നവംബറില്‍ ആയിരുന്നു അവസാനമായി സൂര്യന് ഉദിച്ചത്.
4300 പേര് താമസിക്കുന്ന ബാറോ പ്രദേശത്ത് കഴിഞ്ഞ രണ്ട് മാസത്തെ ഇരുട്ടിന് ശേഷമാണ് ഇന്നലെ പ്രാദേശിക സമയം 1.04 ന് സൂര്യന് ഉദിച്ചത്. മൈനസ് 13 ഡിഗ്രി സെല്‍ഷ്യസായിരുന്നു സൂര്യോദയ സമയത്ത് ഉണ്ടായിരുന്നത്. എന്നാല്‍ 2.15 ഓടുകൂടി സൂര്യന് മറയുകയും ചെയ്യതു. ഇനിയുള്ള ദിവസങ്ങളില്‍ പകലിന് ദൈര്‍ഘ്യം വര്‍ദ്ധിച്ച് വരുമെന്നാണ് കാലാവസ്ഥ നിരീക്ഷകര്‍ വ്യക്തമാക്കുന്നത്.
അതെസമയം പിന്നീട് ഉദിച്ചു നില്ക്കുന്ന് സൂര്യന് ഓഗസ്റ്റ് രണ്ട് വരെ അസ്തമിക്കാതെ നില്ക്കും എന്നും സൂര്യന് അസ്തമിക്കാത്ത മാസങ്ങളില്‍ പോലും താപനില 47 ഡിഗ്രിയില്‍ കൂടാറുമില്ല എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിപ്പ് നല്കിട്ടുണ്ട്.
Discussion about this post