ഇനി കടം വാങ്ങി തിരിച്ചടയ്ക്കാത്ത വിരുതന്മാരെ അന്വേഷിച്ച് അലയേണ്ട… കാശ് നിങ്ങളുടെ വീട്ടില്‍ എത്തിക്കും ഇവര്‍. കടം വാങ്ങി മുങ്ങുന്ന ആളുകളെ ചൂണ്ടിക്കാട്ടുന്ന ആപ്പ് ചൈനയില്‍ പുറത്തിറക്കി. ഹെബെയ് (Hebei) പ്രദേശത്തുള്ളവര്‍ക്കാണ് ഈ ആപ്പ് കണ്ടെത്തിയത്. ചൈനയിലെ അതി പ്രശസ്തമായ മെസേജിങ് പ്ലാറ്റ്ഫോമായ വീചാറ്റിലൂടെ അക്സസു ചെയ്യാവുന്ന ഈ ആപ്പ് ഇന്‍സ്റ്റോള്‍ ചെയ്തയാള്‍ പ്രസ്തുത പ്രദേശത്തുകൂടെ നടക്കുമ്പോള്‍, 500 മീറ്ററിനുള്ളില്‍ കടം തിരിച്ചടയ്ക്കാനുള്ള ആരെങ്കിലും ഉണ്ടെങ്കില്‍ അവരെക്കുറിച്ചുള്ള സൂചന നല്‍കും.
എന്നാല്‍ കടക്കാരനായ വ്യക്തിയുടെ പേര്, ഫോട്ടോ, തിരിച്ചറിയാനുള്ള മറ്റെന്തെങ്കിലും തെളിവുകള്‍ നല്‍കുമോയെന്ന് ഇപ്പോള്‍ വ്യക്തമല്ല. ലൊക്കേഷന്‍ കാണിക്കുന്നതിന്റെ സ്‌ക്രീന്‍ ഷോട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
അതേസമയം എത്ര തുക തിരിച്ചടയ്ക്കാനുണ്ടെങ്കിലാണ് ഒരാളെ ഇത്തരത്തില്‍ നാണം കെടുത്തുന്നത് എന്നതിനെക്കുറിച്ചും ഇപ്പോള്‍ വിവരമില്ല. സര്‍ക്കാര്‍ നടത്തുന്ന പത്രമാണ് ഇതേക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിട്ടത്. ഇവര്‍ക്ക് കടം തിരിച്ചറിയാനുള്ള കഴിവുണ്ടോ എന്നത് മനസ്സിലാക്കി ആളുകള്‍ക്ക് തിരിച്ചു റിപ്പോര്‍ട്ടു ചെയ്യാനാണ് ഇതെന്നാണ് പത്രം പറയുന്നത്. എന്നാല്‍, കടക്കാരുടെ ഏതു തരം പെരുമാറ്റം കണ്ടാണ് അവര്‍ക്ക് കടം തിരിച്ചറിയാനുള്ള ശേഷിയുണ്ടോ ഇല്ലയോ എന്നു തിരിച്ചറായാനാകുക എന്നും വ്യക്തമാക്കിയിട്ടില്ല.
ഇത് ഒരു ചൈനീസ് പൗരന്റെ ഫിനാന്‍ഷ്യല്‍ ക്രെഡിറ്റ് സ്‌കോറിന്റെ ഭാഗമായിരിക്കും. 2020 മുതല്‍ ഈ പ്രോഗ്രാം ഒരാള്‍ക്ക് ലോണ്‍ തിരിച്ചടയ്ക്കാനുള്ള കഴിവുണ്ടോ ഇല്ലയോ, അയാളുടെ പബ്ലിക് ട്രാന്‍സ്പോര്‍ട്ട് വാഹനങ്ങളിലെ പെരുമാറ്റം എങ്ങനെ തുടങ്ങിയവയില്‍ നിന്ന് അയാളെ വിശ്വസിക്കാവുന്ന പൗരനാണോ എന്നു തിരിച്ചറിയാനുള്ള ശ്രമമാണെന്നാണ് പറയുന്നത്.
Discussion about this post