മനില: സോഷ്യല്‍ ലോകത്തെ മുഴുവന്‍ കണ്ണീരിലാഴ്ത്തി ഈ അമ്മനായയുടെ നിലവിളിയും വേദനയും. ഭക്ഷണം തേടിപ്പോയ സമയത്ത് ഏതോ വാഹനമാണ് ഈ അമ്മനായയുടെ കുഞ്ഞിനെ വണ്ടിയിടിച്ച് തെറിപ്പിച്ചത്. ഭക്ഷണവുമായി തിരിച്ചെത്തിയപ്പോള്‍ കണ്ടത് മരണത്തോട് മല്ലടിക്കുന്ന പട്ടിക്കുഞ്ഞിനെ. ഒരു നിമിഷം പോലും ആലോചിക്കാതെ സഹായമഭ്യര്‍ത്ഥിച്ച് വാഹനമിടിച്ച് പരുക്കേറ്റ കുഞ്ഞിനെ രക്ഷിക്കാന്‍ അതുവഴി പോയ വാഹനങ്ങളുടെ പിന്നാലെ നിലവിളിച്ച് ഓടുകയായിരുന്നു ഈ നായ. എന്നാല്‍ ആരും തിരിഞ്ഞു നോക്കിയില്ലെന്ന് മാത്രമല്ല, മിക്കവര്‍ക്കും കാര്യം മനസിലായതുമില്ല. ഫിലിപ്പീന്‍സില്‍ നിന്നാണ് ഈ വീഡിയോ സോഷ്യല്‍ ലോകത്തേക്ക് എത്തിയിരിക്കുന്നത്.
ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് ലോകമെമ്പാടും ചര്‍ച്ചയായത്. കാണുന്നവരുടെയെല്ലാം ഹൃദയം തകര്‍ക്കുകയാണ് ഈ അമ്മ നായയുടെ നിലവിളി. കുറച്ച് നാളായി അമ്മ നായയും കുഞ്ഞുങ്ങളും ഈ തെരുവിലെ സ്ഥിരതാമസക്കാരാണ്. കുഞ്ഞിന്റെ ജീവനായി കരഞ്ഞു കൊണ്ട് അതുവഴി പോയ വാഹനങ്ങള്‍ക്ക് പിന്നാലെ നായ ഓടിയിട്ടും തിരിഞ്ഞു നോക്കാത്തവരെ വിമര്‍ശിക്കുകയാണ് സോഷ്യല്‍ ലോകം. ഒടുവില്‍ തെരുവില്‍ കിടന്ന് ആ നായക്കുട്ടിയുടെ ജീവനും നഷ്ടമായി. ഏതായാലും വേദന പടര്‍ത്തി ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ തരംഗമാവുകയാണ്.
സമീപത്തുണ്ടായിരുന്ന ആരോ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയാണ് ദൃശ്യങ്ങള്‍ പുറംലോകത്തെത്തിച്ചത്. എന്നാല്‍, ഈ ദൃശ്യം പകര്‍ത്തിയ വ്യക്തിക്ക് ആ നായക്കുട്ടിയുടെ ജീവന് രക്ഷിക്കാമായിരുന്നില്ലേ എന്ന വിമര്‍ശനവും പലകോണില്‍ നിന്നും ഉയരുന്നുണ്ട്.
Discussion about this post