രണ്ടുപതിറ്റാണ്ട് മുമ്പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം വീണ്ടും നടത്തി ഒരു മകന്‍; യുവാവിന്റെ നന്മ മനസ്സിന് കൈയ്യടിച്ച് സൈബര്‍ലോകം

ഇസ്ലാമാബാദ്: രണ്ടുപതിറ്റാണ്ട് മുമ്പ് വിവാഹമോചിതയായ അമ്മയുടെ വിവാഹം വീണ്ടും നടത്തി ജനഹൃദയങ്ങളുടെ കൈയ്യടി നേടി ഒരു മകന്‍. 23 വര്‍ഷം തന്നെ തനിച്ച് വളര്‍ത്തി വലുതാക്കിയ അമ്മയുടെ വിവാഹം നടത്തി കൈയ്യടി നേടുകയാണ് പാകിസ്താനിലെ കറാച്ചി സ്വദേശിയായ ജിഎം എന്ന യുവാവ്.

താന്‍ അമ്മയുടെ വിവാഹം നടത്തിയെന്ന വിവരം ട്വിറ്ററിലൂടെയാണ് ജിഎം പങ്കുവച്ചത്.
അമ്മ വിവാഹബന്ധം വേര്‍പ്പെടുത്തിയിട്ട് 23 വര്‍ഷമായെന്നും ഈ കഴിഞ്ഞ വെള്ളിയാഴ്ച താന്‍ അമ്മയുടെ വിവാഹം നടത്തിയെന്നും ട്വിറ്ററില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. താന്‍ മുതിര്‍ന്നൊരു യുവാവാണെന്നും സാമ്പത്തികമായി സ്ഥിരത കൈവരിച്ചിരിക്കുകയാണെന്നും അതിനാല്‍ അമ്മയ്ക്കായി താന്‍ ഇത് ചെയ്യേണ്ടതാണെന്നും കൂട്ടിച്ചേര്‍ത്തു. അമ്മയ്ക്ക് എല്ലാവിധ ആശംസകളും അനുഗ്രഹവും നല്‍കാനും ജിഎം ആവശ്യപ്പെടുന്നുണ്ട്.

നിരവധി ആളുകളാണ് പിന്തുണയും അഭിനന്ദനങ്ങളുമായി രംഗത്തെത്തിയത്. ഞങ്ങള്‍ക്ക് താങ്കളെ അറിയില്ലെന്നും എന്നാല്‍ താങ്കള്‍ ഈ വര്‍ഷത്തെ മികച്ച മകനുള്ള അവാര്‍ഡിന് അര്‍ഹനായിരിക്കുകയാണെന്നും ട്വീറ്റിന് റീട്വീറ്റായി കുറിച്ചു.

Exit mobile version