തായ്വാന്: ബിക്കിനി മാത്രം പര്‍വ്വതാരോഹണം നടത്തുന്നതില്‍ പ്രമുഖയായ തായ്വാന് സ്വദേശിനി ജിജി വൂവി തണുത്തുറഞ്ഞ് മരിച്ചതായി റിപ്പോര്‍ട്ട്. എട്ടു ദിവസങ്ങള്‍ക്ക് മുമ്പാണ് 25 ദിവസം നീണ്ടുനില്‍ക്കുന്ന പര്‍വ്വതാരോഹണത്തിന് ജിജി പോയത്. തായ്വാനിലെ യുഷാന്‍ മല കയറുന്നതിനിടയില്‍ കാലിന് മുറിവ് സംഭവിച്ചതായി ഇവര്‍ ഒരു സുഹൃത്തിനെ വിളിച്ച് പറഞ്ഞതായി റിപ്പോര്‍ട്ടുകള്‍ ഉണ്ട്.
കാലാവസ്ഥ മോശമായതിനാല്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നില്ല. 28 മണിക്കൂറിന് ശേഷമാണ് എയര്‍ലിഫ്റ്റിംഗ് സംവിധാനത്തിലൂടെ ജിജിയെ പുറത്തെടുത്തത്. അപ്പോഴേയ്ക്കും ഇവര്‍ മരണപ്പെട്ടിരുന്നു. ഈ പ്രദേശത്ത് അര്‍ധരാത്രിക്ക് ശേഷമുള്ള ഊഷ്മാവ് തണുത്തുറഞ്ഞ അവസ്ഥയിലാണെന്ന് നാന്റൗ കൗണ്ടി ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് കമാണ്ടര്‍ ലിന് ചെങ്ങ് പറയുന്നു.
സമൂഹമാധ്യമങ്ങളിലെ താരം കൂടിയാണ് വൂ ചി യുന്‍ എന്നറിയപ്പെടുന്ന ജിജി വൂ. പര്‍വ്വതത്തിന്റെ ഏറ്റവും മുകളിലെത്തിയതിന് ശേഷം ഇവര്‍ ബിക്കിനി ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കു വയ്ക്കാറാണ് പതിവ്. എന്നാല്‍ ഇവരുടെ മരണത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം നല്‍കിയിട്ടില്ല.
Discussion about this post