ബെയ്ജിംഗ്: ലോകമുത്തശ്ശന്‍ മസാസോ നോനക അന്തരിച്ചു. 113ാം വയസിലാണ് ലോകമുത്തശ്ശന്‍ വിട പറയുന്നത്. തന്റെ കുടുംബം തലമുറകളായി നടത്തി വന്നിരുന്ന ഹോട്ടലില്‍ പതിവ് മുറിയില്‍ കിടന്നാണ് മോസസോ മരിക്കുന്നത്.
സ്വാഭാവിക മരണമായിരുന്നു. വീട്ടിലിരുന്നു ടിവിയില്‍ സുമോ ഗുസ്തി കാണാനും മധുര പലഹാരങ്ങള്‍ കഴിക്കാനും ഇഷ്ടപ്പെട്ടിരുന്ന മസാസോ സ്വന്തം കാര്യത്തിനായി ആരെയും ബുദ്ധിമുട്ടിച്ചിട്ടില്ലെന്ന് കൊച്ചു മകള്‍ യുക്തോ പറയുന്നു.
1905 ജൂലൈ 25 നാണു മോസസോവിന്റെ ജനനം. ഇദ്ദേഹത്തിന് ആറു സഹോദരന്മാരും ഒരു സഹോദരിയുമുണ്ട്. കൂട്ടുകുടുംബത്തില്‍ ജനിച്ചു വളര്‍ന്ന അദ്ദേഹം വളരെ ചെറുപ്പത്തിലേ തന്നെ കുടുംബം നടത്തിക്കൊണ്ടിരുന്ന ഹോട്ടലിന്റെ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുത്തു.
1931 ല്‍ വിവാഹിതനായ മോസോസോ അഞ്ചു കുട്ടികളുടെ പിതാവാണ്. മക്കള്‍ എല്ലാം വളര്‍ന്ന് ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കാന്‍ പാകമായപ്പോള്‍ ബിസിനസ് എല്ലാം അവരെ ഏല്‍പ്പിച്ച് വിശ്രമ ജീവിതത്തിലേക്ക് കടന്നു.
ലോകത്തില്‍ തന്നെ ഏറ്റവുമധികം ആയുര്‍ദൈര്‍ഖ്യമുള്ള രാജ്യങ്ങളില്‍ ഒന്നാണ് ജപ്പാന്. ജപ്പാനിലെ ഹൊകൈഡോ ദ്വീപിലെ ഹോട് സ്പ്രിങ് ഇന്‍ അറിയപ്പെട്ടിരുന്നത് മസാസോ നോനകയുടെ പേരിലാണ്.
ഏറ്റവുമധികം വര്‍ഷങ്ങള്‍ ജീവിച്ചതിനു ഗിന്നസ് ബുക്കില്‍ ഇടം നേടിയ ഫ്രഞ്ച് വനിതാ ജെന്നി ലൂയിസ് കാള്‍മെന്റ് 1997 ലാണ് മരിക്കുന്നത്. അന്ന് അവര്‍ക്ക് 122 വയസ്സ് പ്രായമുണ്ടായിരുന്നു.
Discussion about this post