ഇസ്‌ലാമാബാദ്: അഞ്ച് വര്‍ഷത്തിനിടെ പാകിസ്താനില്‍ നിന്ന് 16 ലക്ഷം ഡോളര്‍ (11.39 കോടി രൂപ) മൂല്യമുള്ള 105461 കിലോ ഗ്രാം തലമുടി കയറ്റുമതി ചെയ്തതായി ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട്. പാകിസ്താന്‍ വാണിജ്യമന്ത്രാലയമാണ് ദേശീയ അസംബ്ലിയില്‍ ഇക്കാര്യം അറിയിച്ചത്.
ലാഭകരമായ മുടിവ്യവസായത്തെ കുറിച്ച് ആദ്യമായാണ് പാകിസ്താന്‍ ദേശീയ അസംബ്ലിയില്‍ വിവരം നല്‍കുന്നത്. അര്‍ബുദ രോഗികള്‍ക്ക് വിഗ്ഗ് നിര്‍മ്മിക്കാനാണ് മുടി മുക്കാല്‍ ഭാഗവും ഉപയോഗികക്കുന്നത്.
2016-17 കാലയളവില്‍ അര്‍ബുദ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ മുടി വ്യവസായവും ഇടിഞ്ഞിരുന്നു. ചൈന, അമേരിക്ക, ജപ്പാന്‍, യുഎഇ തുടങ്ങിയ രാജ്യങ്ങളിലേക്കാണ് പ്രധാനമായും മുടി കയറ്റുമതി ചെയ്യുന്നത്. കി ഗ്രാമിന് 5000 രൂപ എന്ന നിരക്കിലാണ് വില ലഭിക്കുന്നത്.
Discussion about this post