രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്തരാവസ്ഥക്ക പരിഹാരമായി കുടിയേറ്റ നയത്തില്‍ അയവു വരുത്താനൊരുങ്ങി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മെക്സിക്കന്‍ മതിലിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള തന്ത്രപരമായ നീക്കങ്ങള്‍ക്ക് ട്രംപ് പുതിയ നീക്കവുമായി രംഗത്ത്. രാജ്യത്തെ കുടിയേറ്റനയത്തില്‍ അയവു വരുത്താനാണ് ട്രംപിന്റെ പുതിയ നീക്കം. രാജ്യത്ത് തുടരുന്ന സാമ്പത്തിക അടിയന്താരാവസ്ഥക്ക് ഉള്ള പരിഹാരമായാണ് അയവു വരുത്തുന്നത്.
കുടിയേറ്റക്കാരായ കുടുംബങ്ങളോടുള്ള ട്രംപിന്റെ നിലപാട് അമേരിക്കയില്‍ വന്‍ പ്രതിഷേധത്തിന് വഴി വെച്ചിരുന്നു. എന്നാല്‍ ഇപ്പോള്‍ കുടിയേറ്റനയത്തിലെ നിലപാടുകളില്‍ അയവു വരുത്താനുള്ള തീരുമാനത്തിലാണ് അമേരിക്കന്‍ പ്രസിഡന്റ്. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളിലൊന്നായ മെക്സിക്കന്‍ മതിലിന് സ്വീകാര്യത വര്‍ദ്ധിപ്പിക്കാനുള്ള നീക്കമാണ് ട്രംപിന്റേതെന്നാണ് പരക്കെയുള്ള വിലയിരുത്തല്‍.
Discussion about this post