പോപ്പ് ഇതിഹാസം മൈക്കിള്‍ ജാക്സണെതിരെ ലൈംഗിക ആരോപണങ്ങളുമായി ഡാന്‍സ് കൊറിയോഗ്രാഫര്‍ വേഡ് റോബിന്‍സണ്‍ രംഗത്ത്. ‘ലീവിങ് നെവര്‍ലാന്‍ഡ്’ എന്ന ഡോക്യുമെന്ററിയിലാണ് റോബ്സണ് ഇക്കാര്യം വെളിപ്പെടുത്തിയത്. സണ്‍ഡാന്‍സ് ഫിലിംഫെസ്റ്റിവലില്‍ പ്രദര്‍ശിപ്പിക്കാനിരിക്കുകയാണ് ലീനിങ് നെവര്‍ലാന്‍ഡ് എന്ന് ഡോക്യുമെന്ററി.
ചെറുപ്പകാലത്ത് തന്നെ മൈക്കിള്‍ ജാക്സണ് ലൈംഗികമായി ഉപയോഗിച്ചതിനെ കുറിച്ചും പിന്നീട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ എങ്ങനെ അതിനെ അതിജീവിച്ചു എന്നതിനെ കുറിച്ചും ലോകത്തിന് മുമ്പില്‍ രണ്ട് യുവാക്കള്‍ വിവരിക്കുന്നതാണ് ഡോക്യുമെന്ററിയുടെ ഉള്ളടക്കം. ഏഴും പത്തും വയസ്സായിരുന്നപ്പോഴാണ് യുവാക്കളെ മൈക്കിള്‍ ജാക്സണ് പീഡിപ്പിച്ചത് എന്നാണ് ഇവര്‍ പറയുന്നത്.
തനിക്കുണ്ടായ നഷ്ടങ്ങള്‍ക്ക് പകരമായി 2016ല്‍ ജാക്ക്സണിന്റെ എസ്റ്റേറ്റിനെതിരെ $1.6 ബില്യണ്‍ തുകയുടെ നഷ്യപരിഹാരക്കേസ് നല്കിയ വ്യക്തിയാണ് ഓസ്ട്രേലിയന്‍ സ്വദേശിയായ വേഡ് റോബ്സണ് എന്ന 36 കാരന്. തന്റെ ഏഴാം വയസ് തൊട്ട് പതിനാലാം വയസ് വരെ ജാക്ക്സണ് തന്നെ പീഡനത്തിന് ഇരയാക്കിട്ടുണ്ടെന്നാണ് റോബ്സണ് പരാതിയില്‍ പറയുന്നത്. അതെസമയം റോബ്സണിന്റെ ആരോപണത്തില്‍ മൈക്കിള്‍ ജാക്സണിന്റെ എസ്റ്റേറ്റിന് ഉത്തരവാദിത്തമില്ലെന്ന് ചൂണ്ടിക്കാട്ടി കേസ് തള്ളികളഞ്ഞു. എന്നാല്‍ 2005 ല്‍ ഇതെ രീതിയില്‍ ഉള്ള ആരോപണം മൈക്കിള്‍ ജാക്സണെതിരെ ഉണ്ടായപ്പോള്‍ താരത്തെ പിന്തുണച്ച വ്യക്തിയാണ് റോബ്സണെന്ന് മൈക്കിള്‍ ജാക്സണിന്റെ കുടുംബം പറയുന്നു.
തനിക്ക് ജാക്കസണില് നിന്നും ഇതുവരെ ഒരു മോശം അനുഭവം ഉണ്ടായിട്ടില്ലെന്നായിരുന്നു എന്നാണ് അന്ന് റോബ്സണ് പറഞ്ഞത്. ഈ വര്‍ഷം അവസാനത്തോടെ എച്ച്ബിഒ ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങുകയാണ് റോബ്സണ്. അതുകൊണ്ട് തന്നെ എച്ച്ബിഒക്കെതിരെയും ജാക്ക്സണിന്റെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. 1992 ല്‍ മൈക്കിള്‍ ജാക്കസണ് എച്ച്ബിഒയുടെ ഏറ്റവും വലിയ ഹിറ്റ് സമ്മാനിച്ചതാണെന്നും അതിന്റെ കടപ്പാട് കാണിക്കാനുള്ള സമയമാണിതെന്നും ‘ലീവിങ് നെവര്‍ലാന്‍ഡ്’ പ്രദര്‍ശിപ്പിക്കരുതെന്നും കുടുംബം പറഞ്ഞു. ഇതിന്റെ ഭാഗമായി #StopLeavingNeverlandNow എന്ന ഹാഷ്ടാഗും ട്വിറ്ററിലൂടെ പ്രചരിപ്പിക്കുന്നുണ്ട്.
Discussion about this post