ബെര്‍ലിന്‍: ജര്‍മനിയിലെ പ്രസിദ്ധ പുസ്‌കമേളയില്‍ കൗതുകം സൃഷിക്കുന്നത് ഏറ്റവും ചെറിയ മലയാള പുസ്തകമാണ്. ഈ പുസ്തകം വാങ്ങുന്നവര്‍ക്ക് ഒരു പ്രത്യേക ലെന്‍സ് കൂടി സൗജന്യമായി നല്‍കുന്നുണ്ട്. കാരണം മറ്റൊന്നുമല്ല. ബുക്ക് വായിക്കണമെങ്കില്‍ ലെന്‍സ് കൂടിയേ തീരു.
ഒരു സെന്റീമീറ്റര്‍ മാത്രമാണ് പുസ്തകത്തിന്റെ നീളം. രാസരസികയെന്നാണ് പുസ്തകത്തിന്റെ പേര്. ആരാലും ശ്രദ്ധിക്കപ്പെടാതെ കിടന്ന രാസരസികയെ ജര്‍മനിയില്‍ വച്ച് കണ്ടെത്തിയ കഥ പറയുകയാണ് എഴുത്തുകാരന്‍ പായിപ്ര രാധാകൃഷ്ണന്‍. എഴുപതുകളില്‍ തിരുവനന്തപുരത്തുളള കല്‍പക ലൈബ്രറിയാണ് രാസരസിക പ്രസിദ്ധീകരിച്ചത്.
കുറച്ച് കോപ്പികള്‍ മാത്രമാണവര്‍ പുറത്തെത്തിച്ചത്. അതിനാല്‍ തന്നെ ഏറെയാര്‍ക്കും ഈ ചെറിയ പുസ്തകത്തെ പരിചയമുണ്ടാവില്ലെന്നാണ് പായിപ്രയുടെ അഭിപ്രായം. ഏതായാലും സാങ്കേതികവിദ്യ ഇത്രയേറെ വികസിച്ചിട്ടും ഇതില്‍ ചെറിയ പുസ്തകം മലയാളത്തിലച്ചടിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് പായിപ്ര രാധാകൃഷ്ണന്റെ അവകാശവാദം.
Discussion about this post