ബീജിംഗ്: ഇവള് ഫെമിനിസ്റ്റൊന്നുമല്ല പക്ഷെ പുരുഷന്മാരുടെ ശബ്ദം കേള്‍ക്കാന്‍ പറ്റില്ല. ഇതൊരു അസുഖമാണ്. എന്നാല്‍ ബാക്കി എല്ലാ ശബ്ദങ്ങളും നല്ല അടിപൊളിയായി കേള്‍ക്കാം. ചൈനക്കാരിയായ ചെന്‍ എന്ന യുവതിക്കാണ് ഈ അപൂര്‍വരോഗം പിടിപെട്ടത്.
ഇതൊരു അസുഖമാണെന്ന് യുവതി തിരിച്ചറിഞ്ഞത് കുറച്ച് നാള് മുമ്പാണ്.
ആദ്യം തന്റെ കാമുകന്റെ ശബ്ദം കേള്‍ക്കാനാവാതെ വന്നു എന്നാല്‍ ആദ്യം പ്രശ്നം അത്ര കാര്യമാക്കിയില്ല. എന്നാല്‍ ഓരോ ദിവസവും കഴിയുമ്പോള്‍ മറ്റുപുരുഷന്മാരുടെയും ശബ്ദംകേള്‍ക്കാന്‍ കഴിയില്ലെന്ന് യുവതിക്ക് മനസി. ശേഷം ആശുപത്രിയിലേക്ക് പോയി. ഈ വിചിത്ര രോഗത്തില്‍ ഡോക്ടര്‍മാര്‍ പോലും ഞെട്ടി.
കാര്യം മനസിലാകാതെ ഡോക്ടര്‍മാര്‍ ആദ്യം കരുതിയത് യുവതി കള്ളം പറയുകയാണെന്നാണ്. പക്ഷേ, അല്പം കഴിഞ്ഞപ്പോള്‍ കാര്യം പന്തിയല്ലെന്ന് വ്യക്തമായി. പരിശോധനാമുറിയിലേക്ക് കയറിവന്ന പുരുഷരോഗിയുടെ ശബ്ദം ചെന്‍ കേട്ടില്ല. തുടര്‍ന്ന് നടത്തിയ വിശദ പരിശോധനയില്‍ റിവേഴ്സ് സ്ലോപ് ഹിയറിംഗ് എന്ന അസുഖമാണ് യുവതിക്കെന്ന് കണ്ടെത്തി. അതായത് പിച്ച് കുറഞ്ഞ ശബ്ദങ്ങള്‍ കേള്‍ക്കാന്‍ കഴിയാത്ത അവസ്ഥ.
പുരുഷന്മാരുടെ ശബ്ദത്തിന് പൊതുവെ പിച്ച് കുറവാണ്. അതിനാലാണ് ചെന്നിന് പുരുഷശബ്ദം കേള്‍ക്കാന്‍ കഴിയാത്തത്. സ്ത്രീകള്‍ ഉച്ചരിക്കുന്ന പിച്ച്കുറഞ്ഞ ശബ്ദങ്ങളും ഈരോഗം ബാധിച്ചവര്‍ക്ക് കേള്‍ക്കാനാവില്ല. ഈ രോഗാവസ്ഥ അത്ര സാധാരണമല്ലെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. ഒരോ 12,000 പേരില്‍ ഒരാളില്‍ ഈ അവസ്ഥ കാണുന്നുണ്ട്. ചികിത്സയിലൂടെ ഒരുപരിധിവരെ രോഗാവസ്ഥയില്‍ നിന്ന് മോചനം നേടാനാവും.
Discussion about this post