ബഹാമാസ്: വളരുന്ന സമൂഹത്തില്‍ മുന്‍പന്തിയില്‍ പായുകയാണ് സമൂഹമാധ്യമങ്ങള്‍. തുറന്ന് കിടക്കുന്ന ആ വേദിയില്‍ വൈറലാകുവാന്‍ ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാവുകയില്ല. അത്തരത്തില്‍ വൈറലാകുവാന്‍ അതിസാഹസിക കാണിച്ച് ലഭിച്ച 27കാരന്റെ അനുഭവമാണ് ഇന്ന് ഏറെ ചര്‍ച്ചാവിഷയമാകുന്നത്. വൈറലാകുവാന്‍ എന്ത് സാഹസത്തിനും നാം മുതിരും. അത്തരത്തിലൊരു അതിസാഹസികത തന്നെയാണ് ഇരുപത്തിയേഴുകാരനും ചെയ്തത്.
വൈറലാകാന്‍ വേണ്ടി ക്രൂയിസ് കപ്പലിന്റെ പതിനൊന്നാം നിലയില്‍ നിന്ന് കടലിലേക്ക് എടുത്ത് ചാടുകയായിരുന്നു. വീഡിയോ ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളില്‍ ഹിറ്റായി മാറിയിരിക്കുകയാണ്. വീഡിയോ വൈറലായതോടെ അധികൃതര്‍ നടപടിയെടുത്തു. യുവാവിനും വീഡിയോ പിടിക്കാന്‍ കൂടെ നിന്ന സുഹൃത്തുക്കള്‍ക്കും കടലില്‍ യാത്ര ചെയ്യുന്നതിന് ആജീവനാന്ത വിലക്കാണ് അധികൃതര്‍ സമ്മാനിച്ചത്.
ബഹാമാസ് തീരത്ത് വച്ചാണ് ഇരുപത്തിയേഴുകാരന് കടലിലേയ്ക്ക് ചാടിയത്. യുവാവിനെയും കടലില്‍ നിന്ന് കരയിലെത്തിച്ച ശേഷം സുഹൃത്തുക്കളുടെയൊപ്പം കപ്പലില്‍ നിന്ന് ഡീ ബോര്‍ഡ് ചെയ്യിച്ച അധികൃതര്‍ ആജീവനനാന്ത വിലക്കിനും ഉത്തരവ് നല്‍കുകയായിരുന്നു. എന്നാല്‍ സുഹൃത്തുക്കളെ രസിപ്പിക്കാന്‍ വേണ്ടി മാത്രമായിരുന്നു നടപടിയെന്നും മദ്യലഹരിയില്‍ ആയിരുന്നു കടലിലേക്ക് ചാടിയതെന്നുമാണ് നിക്കോളേയുടെ പ്രതികരണം.
നിക്കോളേ പ്രതീക്ഷിച്ച പോലെ വീഡിയോ വൈറലായെങ്കിലും രൂക്ഷമായ പ്രതികരണങ്ങളാണ് വീഡിയോയ്ക്ക് ലഭിക്കുന്നത്. ചെയ്തത് മണ്ടത്തരമായിപ്പോയെന്ന പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിക്കുന്നതില്‍ ഏറിയ പങ്കും. എന്നാല്‍ സാഹസികതയ്ക്ക് ആജീവനാന്ത വിലക്ക് ലഭിക്കുമെന്ന് കരുതിയില്ലെന്ന് നിക്കോളേയും സുഹൃത്തുക്കളും പ്രതികരിക്കുന്നു. ഉയരമുള്ള സ്ഥലങ്ങളില്‍ നിന്ന് നിക്കോളേ ഇതിന് മുന്‍പ് ചാടിയിട്ടുണ്ടെന്നും സുഹൃത്തുക്കള്‍ പറയുന്നു.
Discussion about this post