മാംസം കടിച്ച് മുറിക്കാന്‍ ഉളിയും തടിക്കഷ്ണവുമൊക്കെ ഉപയോഗിച്ച് പല്ല് മൂര്‍ച്ച വെപ്പിക്കുന്നു.. ഈ മനുഷ്യന്മാരുടെ കഥ ഇങ്ങനെ; സൗന്ദര്യവും വിവാഹവും പല്ലിന്റെ ഘടന അനുസരിച്ച്

മാംസം കടിച്ചുമുറിക്കാന്‍ പല്ലിന് മൂര്‍ച്ച കൂട്ടന്ന ഇക്കൂട്ടരെ കുറിച്ച് അറിയാമോ.. പല്ലിന് ബലം പോരെങ്കില്‍ ആഹാരസാധനങ്ങള്‍ നന്നായി വേവിക്കാനായിരിക്കും സാധാരണ നമുക്ക് ലഭിക്കുന്ന നിര്‍ദേശം. എന്നാല്‍ ഇതാ ഇന്‍ഡോനേഷ്യയിലെ സുമാത്രാ ദ്വീപിലെ മെന്റാവായ് ഗോത്രവിഭാഗക്കാരുടെ കാര്യം വ്യത്യസ്തമാണ്. ഇവര്‍ പല്ല് രാകി മൂര്‍ച്ച കൂട്ടുന്നു.

ഉളിയും തടിക്കഷ്ണവുമൊക്കെ ഉപയോഗിച്ചാണ് പല്ലിന് ഷേപ്പ് വരുത്തുന്നത്. പലരും നിലവിളിച്ചുപോകും. പല്ലുകള്‍ പൊട്ടിച്ചും, രാകിയുമാണ് മൂര്‍ച്ചവരുത്തുന്നത്. ഇങ്ങനെ ചെത്തിയൊരുക്കാന്‍ പ്രത്യേക പരിശീലനം സിദ്ധിച്ച പരമ്പരാഗത തൊഴിലാളികള്‍ തന്നെയുണ്ട് ഇവര്‍ക്കിടയില്‍. സ്ത്രീകളും പുരുഷന്മാരും ഇക്കാര്യത്തില്‍ ഒരുപോലെയാണ്.

എന്നാല്‍ മറ്റൊരു രഹസ്യം കൂടി ഉണ്ട് ഈ മനോഹര ആചാരത്തിന് പിന്നില്‍.. ഈ നാട്ടുകാരുടെ സൗന്ദര്യത്തിന്റെ അടയാളമാണ് ഈ പല്ല്. ഇങ്ങനെ മൂര്‍ച്ച വരുത്താത്തവരുടെ വിവാഹം നടക്കുക പ്രയാസമായിരിക്കുമെന്നും പറയുന്നുണ്ട്. ചെത്തിയൊരുക്കുന്ന പല്ലുകള്‍ക്കിടയില്‍ അണുബാധയുണ്ടായി അസുഖങ്ങള്‍ പിടിക്കുന്നത് സാധാരണമാണെങ്കിലും യുവാക്കള്‍ക്കിടയില്‍ ഈ ഫാഷന്‍ മുറിഞ്ഞുപോയിട്ടില്ല. നായാട്ടും മീന്‍പിടുത്തവുമാണ് മെന്റാവായ് ഗോത്രവിഭാഗത്തിന്റെ പ്രധാന തൊഴില്‍.

Exit mobile version