അടുത്തകാലത്തായി സോഷ്യല്‍മീഡിയയില്‍ വന്‍ തരംഗമായി മാറിയ ടെന്‍ ഇയര്‍ ചലഞ്ച് ഫേസ്ബുക്ക് ഒരുക്കുന്ന കെണിയെന്ന് സൈബര്‍ വിദഗ്ധയും പ്രമുഖ ടെക് എഴുത്തുകാരിയുമായ കെയ്റ്റ് ഒ നീല്‍. ഫേസ്ബുക്കിന്റെ പുതിയ ഫേയ്‌സ് റെകഗനൈസേഷന്‍ അല്‍ഗൊരിതം രൂപപ്പെടുത്തുന്നതിനുള്ള കെണിയാണ് #TenYearChallenge എന്നാണ് കെയ്റ്റ് അഭിപ്രായപ്പെടുന്നത്.
ഒരാളുടെ ചിത്രം ഉപയോഗിക്കുന്നതിന് അയാളുടെ മുന്‍കൂര്‍ അനുമതി വേണമെന്നിരിക്കെ ഈ ചലഞ്ചിലൂടെ നിരവധി പേര്‍ അവരുടെ പത്ത് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ചിത്രങ്ങള്‍ ഫേസ്ബുക്കിലൂടെ ഷെയര്‍ ചെയ്യുന്നതിലൂടെ ഉപയോക്താക്കളുടെ വിവരങ്ങള്‍ ശേഖരിക്കുന്നതിനും അല്‍ഗൊരിതം തയാറാക്കുന്നതിനും സാധിക്കുമെന്നാണ് ഇവര്‍ അഭിപ്രായപ്പെടുന്നത്.
Me 10 years ago: probably would have played along with the profile picture aging meme going around on Facebook and Instagram
Me now: ponders how all this data could be mined to train facial recognition algorithms on age progression and age recognition— Kate O'Neill (@kateo) January 12, 2019
അതേ സമയം ലോകത്താകമാനം വന്‍ സ്വീകാര്യത ലഭിച്ച ടെന്‍ ഇയര്‍ ചലഞ്ച് കേരളത്തില്‍ സെലിബ്രിറ്റികള്‍ക്ക് ഇടയിലും സാധാരണക്കാര്‍ക്ക് ഇടയിലും ഏറെ പ്രശസ്തമായിരിക്കുകയാണ്.