ലണ്ടന്‍: സൗന്ദര്യ സംരക്ഷണത്തിനായി പരീക്ഷണത്തിന്റെ ഏതറ്റം വരെ പോകാനും താരങ്ങള്‍ തയ്യാറാണ്. ഇത്തവണ അത്തരത്തില്‍ ചര്‍മ്മ സംരക്ഷണത്തിനായി ലക്ഷങ്ങള്‍ ചെലവിട്ടിരിക്കുന്നത് ഫുട്ബോള്‍ താരം ഡേവിഡ് ബെക്കാമിന്റെ ഭാര്യയും ലണ്ടനിലെ പ്രമുഖ ഫാഷന്‍ ഡിസൈനറായ വിക്ടോറിയ ബെക്കാമാണ്. ചര്‍മ്മ സംരക്ഷണത്തിനായി സ്വന്തം ചോരയില്‍ നിന്നുണ്ടാക്കുന്ന മോയ്ചറൈസിങ് ക്രീമിനായിട്ടാണ് ഇവര്‍ ലക്ഷങ്ങള്‍ ചെലവിട്ടത്.
രക്തത്തിലെ കോശങ്ങള്‍ ഉപയോഗിച്ചാണ് ക്രീം തയ്യാറാക്കിയിരിക്കുന്നതെന്ന് വിക്ടോറിയ ബെക്കാം അറിയിച്ചു. ഫാഷന്‍ ലോകത്ത് ഏറെ പ്രശസ്തയായ ഡോക്ടര്‍ ബാര്‍ബറാ സ്റ്റുറം ആണ് ക്രീം തയ്യാറാക്കിയിരിക്കുന്നത്. ചര്‍മ്മത്തിന്റെ പ്രായം നിയന്ത്രിക്കാന്‍ ക്രീം സഹായിക്കുമെന്നാണ് വിക്ടോറിയ വിശദമാക്കുന്നത്. വാംപയര്‍ ഫേഷ്യല്‍സ് എന്ന വിഭാഗത്തില്‍ ഉള്‍പ്പെടുന്നതാണ് ഈ ഉല്‍പ്പന്നം.
പുതിയ ക്രീം ഉപയോഗിച്ച ശേഷം മികച്ച അനുഭവമാണെന്നും അവര്‍ പറഞ്ഞു. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിക്ടോറിയ പുതിയ ക്രീമിന്റെ വിവരങ്ങള്‍ പങ്കുവെച്ചത്.
Discussion about this post