ലണ്ടന്‍: ബിട്ടീഷ് പ്രധാനമന്ത്രി തെരേസ മേ തനിക്കെതിരെയുള്ള അവിശ്വാസപ്രമേയത്തെ മറികടന്നു. വിജയത്തെത്തുടര്‍ന്ന് എംപിമാരെ ബ്രിക്സിറ്റ് കരാറില്‍ തെരേസ മേ ക്ഷണിച്ചു. പ്രതിപക്ഷത്തിന്റെ അവിശ്വാസത്തെ മറികടന്നത് 19 വൊട്ടുകള്ക്കാണ്.
പ്രധാനമന്ത്രി സ്ഥാനം എറ്റെടുത്തപ്പോള്‍ ബ്രിക്സിറ്റ് കരാര്‍ നടപ്പാക്കുമെന്ന് തെരേസ മേ പറഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയും വടക്കന്‍ അയര്‍ലെന്റ് ഡെമോക്രാറ്റിക്ക് യൂണിയസ്റ്റ് പാര്‍ട്ടിയും ചേര്‍ന്നാണ് അവിശ്വാസ പ്രമേയത്തെ മറികടന്നത്.
Discussion about this post