ബെയ്ജിംഗ്: വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്ന അമേരിക്കയുടെ ആരോപണത്തിനെതിരേ വാവേ ടെക്‌നോളജീസ് സ്ഥാപകന്‍ റെന്‍ ഷെംഗ്ഫി രംഗത്ത്. വാവേയ്‌ക്കെതിരേ ഉയര്‍ന്നുവന്ന വര്‍ഷങ്ങള്‍ നീണ്ട കുറ്റപ്പെടുത്തലുകള്‍ക്കെതിരേ ആദ്യമായാണ് അദ്ദേഹം പ്രതികരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ടെലികോം എക്വിപ്‌മെന്റ് വിതരണക്കാരായ വാവേ അതിലൂടെ മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തുന്നുവെന്നാണ് ഉയര്‍ന്നുവന്ന ആരോപണം.
മറ്റു രാജ്യങ്ങളുടെ വിവരങ്ങള്‍ ചോര്‍ത്തി ചൈനീസ് സര്‍ക്കാരിനെ സഹായിക്കുന്നുവെന്ന ആരോപണം അടുത്തിടെ ശക്തമായതോടെ മൂന്നു പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള വാവേയുടെ നിലനില്‍പ്പു തന്നെ അവതാളത്തിലായി. കൂടാതെ റെന്നിന്റെ മൂത്ത മകളും വാവേയുടെ ധനകാര്യ മേധാവിയുമായ മംഗ് വാന്‍ഷൂ കാനഡയില്‍ വച്ച് അറസ്റ്റിലായി. ഇറാന്‍ ഉപരോധം തടയാന്‍ വഴിവിട്ടു ശ്രമിച്ചെന്ന ആരോപണമാണ് അമേരിക്ക മെംഗിനെതിരേ ചുമത്തിയിരിക്കുന്നത്.
എന്നുകരുതി ലോകത്തിനു ഹാനികരമായിട്ടുള്ള ഒന്നും ഞാന്‍ ചെയ്യില്ല എന്ന് മാധ്യമങ്ങള്‍ക്കു നല്കിയ പ്രത്യേക മുഖാമുഖത്തില്‍ എഴുപത്തിനാലുകാരനായ റെന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്കു മുന്നില്‍ പ്രത്യക്ഷപ്പെടാന്‍ പൊതുവെ താത്പര്യപ്പെടാത്ത അദ്ദേഹം ഇത്രയും കാലത്തിനിടെ മൂന്നു തവണ മാത്രമാണ് വിദേശ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നത്. ഇതിനു മുമ്പ് 2015ലായിരുന്നു വിദേശ മാധ്യമപ്രവര്‍ത്തകരോടു സംസാരിച്ചത്. തന്റെ രാഷ്ട്രീയ ചിന്താഗതിയെ വാവേയുടെ ബിസിനസുമായി കൂട്ടിക്കലര്‍ത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post