വംശനാശം സംഭവിക്കാന്‍ പോകുന്ന മത്സ്യയിനങ്ങളെ സംരക്ഷിക്കണം; കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ കൂട്ടത്തോടെ വിഷം കൊടുത്ത് കൊല്ലുന്നു!

അയല്‍സംസ്ഥാനമായ ഒറിഗനും ഈ നടപടി ആരംഭിച്ചു കഴിഞ്ഞു

സാക്രാമെന്റോ: വംശനാശം സംഭവിക്കാന്‍ പോകുന്ന മത്സ്യയിനങ്ങളെ സംരക്ഷിക്കുന്നതിനായി കാലിഫോര്‍ണിയന്‍ തീരങ്ങളില്‍ നീര്‍നായ്ക്കളെ വിഷം കൊടുത്ത് കൂട്ടത്തോടെ ഉന്മൂലനം ചെയ്യുന്നു. കാലിഫോര്‍ണിയയിലെ മത്സ്യ വന്യജീവി വകുപ്പിന്റെ വക്താവാണ് ഡിസംബര്‍ മുതല്‍ മെയ് വരെ തങ്ങള്‍ നീര്‍നായ്ക്കളുടെ എണ്ണം കുറക്കാനുള്ള നടപടി സ്വീകരിക്കുന്നതായി വ്യക്തമാക്കിയത്.

അയല്‍സംസ്ഥാനമായ ഒറിഗനും ഈ നടപടി ആരംഭിച്ചു കഴിഞ്ഞു. കടലിലെ സസ്തനികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കുമ്പോള്‍ മല്‍സ്യങ്ങളുടെ എണ്ണത്തില്‍ വലിയ കുറവാണ് വരുന്നത്. സസ്തനികളെ നിയന്ത്രിച്ചില്ലെങ്കില്‍ ചിലയിനം മല്‍സ്യങ്ങള്‍ നാമാവശേഷമാകാം. ഈ സാഹചര്യത്തിലാണ് നടപടി.

ഒറീഗനിലടക്കം മല്‍സ്യങ്ങള്‍ കടലില്‍നിന്ന് പ്രത്യുല്പാദനത്തിലുള്ള കേന്ദ്രങ്ങളിലേക്ക് പോകുന്നു. കൂട്ടമായി പോകുന്ന ഈ മല്‍സ്യങ്ങളെ ലക്ഷ്യമിട്ട് നീര്‍നായും കൂട്ടമായി കാത്തിരിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഇരുപത്തിയഞ്ചു ശതമാനം സ്റ്റീല്‍ഹെഡിനെയാണ് നീര്‍നായ്ക്കള്‍ ഇല്ലാതാക്കിയത്.

Exit mobile version