ഗതാഗത കുരുക്ക് എന്ന കേള്‍ക്കുമ്പോള്‍ തന്നെ ജനങ്ങള്‍ക്ക് അക്ഷമയാണ്. എന്നാല്‍ ഇവിടെ അച്ചടക്കത്തോടും അനുസരണയോടും ബ്ലോക്ക് മാറുന്നത് നോക്കിയും നില്‍ക്കുകയാണ്. അതിനു കാരണവും ഉണ്ട്. മറ്റൊന്നുമല്ല ബ്ലോക്കിന് കാരണക്കാരന്‍ സിംഹരാജന്മാര് ആയിരുന്നു. കാറിനു മുന്പില് ചെറിതായുണ്ടായ ചാറ്റല്‍ മഴയും നനഞ്ഞ് മന്ദം മന്ദം നടക്കുകയായിരുന്നു.
നാളിത്രയും കാണാത്ത അക്ഷമയാണ് അവിടെ പ്രകടമായത്. പ്രധാന റോഡിലൂടെ വാഹനങ്ങള്‍ക്കു മുന്നിലായി തലയെടുപ്പോടെ നടന്നു വരുന്ന സിംഹങ്ങളുടെ വീഡിയോ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ഈ കാഴ്ച വിനോദസഞ്ചാരികളുടെ മനം കവരുകയും ചെയ്തു. ഇവര്‍ക്കു പിന്നിലായി വേഗം കുറച്ച് നിരവധി വാഹനങ്ങളും അകമ്പടി സേവിച്ചു.
തിരക്കേറിയ റോഡിലൂടെ വളരെ ശാന്തരായാണ് സിംഹങ്ങള്‍ നടന്നു നീങ്ങിയത്. സംഭവസ്ഥത്തെ വാഹനങ്ങളിലുണ്ടായിരുന്നവരെല്ലാം ഈ അപൂര്‍വ ദൃശ്യങ്ങള്‍ പകര്‍ത്തുന്ന തിരക്കിലായിരുന്നു. അര മിനിട്ട് ദൈര്‍ഘ്യമുള്ള വിഡിയോ ലയണ്‍സ് ഓഫ് ക്രൂഗര്‍ പാര്‍ക്ക് ആന്‍ഡ് സാബി സാന്‍ഡ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവച്ചത്. 26 ലക്ഷത്തിലധികം ആളുകള്‍ ഇപ്പോള്‍ തന്നെ ഈ ദൃശ്യങ്ങള്‍ കണ്ടുകഴിഞ്ഞു.
Discussion about this post