ഡാന്‍സ്ക്: ചാരിറ്റി മേളയ്ക്കിടെ കഴിഞ്ഞദിവസം വേദിയില്‍ വച്ച് കുത്തേറ്റ പോളണ്ടിലെ ഡാന്‍സ്ക് നഗരസഭാ തലവന്‍ പാവല്‍ ആദോമിച്ച്സ് (53) ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഞായറാഴ്ച കുത്തേറ്റ ആദോമിച്ച്സ് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു.
ഹൃദയത്തിന് സാരമായി കുത്തേറ്റ ആദോമിച്ച്സിനെ അടിയന്തിരമായി അഞ്ച് മണിക്കൂര്‍ നീണ്ട ശസ്ത്രക്രിയ വിധേയനാക്കിയെങ്കിലും ജീവന് രക്ഷിയ്ക്കാനായില്ല. സംഭവത്തെ തുടര്‍ന്ന് 27 കാരനെ പോലീസ് അറസ്റ്റുചെയ്തിരുന്നു. ചാരിറ്റി മേളയ്ക്കിടെ പൊതുവേദിയില്‍ വച്ചാണ് ആദോമിച്ച്സിന് കുത്തേറ്റത്.
ആക്രമിക്കാനുണ്ടായ കാരണം വ്യക്തമല്ല. അദ്ദേഹം കഴിഞ്ഞ 20 വര്‍ഷക്കാലമായി ഡാന്‍സ്ക് നഗരത്തിന്റെ മേയറാണ്. പാവേലിന്റെ മരണത്തില്‍ പോളിഷ് നേതാക്കളും യൂറോപ്യന്‍ കൗണ്‍സില്‍ പ്രസിഡന്റ് ഡോണള്‍ഡ് ടസ്കും അനുശോചിച്ചു.
Discussion about this post