പഠിപ്പ് കഴിഞ്ഞാല്‍ പിന്നെ ഏത് മേഖല തെരഞ്ഞെടുക്കണം എന്ന് ആലോചിക്കുന്നവരാണ് ഒരുവിധം യുവാക്കള്‍. എന്നാല്‍ എന്താണോ നിങ്ങള്‍ക്ക് ചെയ്യാന്‍ ഇഷ്ടം അതു ചെയ്യുക ഇത് ഒരു വിജയിയുടെ വാക്കുകളാണ്. മാരി എന്ന അമേരിക്കക്കാരിയുടെ ജീവിതം തന്നെ മാറ്റി മറിച്ച വാക്കുകള്‍. പഠനം പൂര്‍ത്തിയാക്കിയ മാരിയ്ക്ക് എന്തു പ്രഫഷന് തെരഞ്ഞെടുക്കണം എന്ന ആശങ്ക ഉണ്ടായിരുന്നില്ല, അവള് തനിക്കേറ്റവും ഇഷ്ടപ്പെട്ട കാര്യം പ്രഫഷനായി തെരഞ്ഞെടുത്തു.
എന്നാല്‍ വളരെ വ്യത്യസ്തമായ ജോലിയായിരുന്നു അവളുടേത്. ആളുകളെ ആലിംഗനം ചെയ്യുക എന്ന ജോലിയായിരുന്നു അത്. ആരുടേയും കണ്ണുതള്ളണ്ട.. അയ്യേ എന്ന് പുലമ്പണ്ട… ഈ ആചാരത്തിന് പിന്നില്‍ ചില ഉദ്ദേശങ്ങളുണ്ട്.
ആളുകള്‍ പരസ്പരം കെട്ടിപ്പിടിക്കുമ്പോള്‍ അവരുടെ ശരീരം ഓക്സിറ്റോസിന്‍ എന്ന ഹോര്‍മോണ്‍ ഉത്പാദിപ്പിക്കും. ഇത് മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിനും സന്തോഷം വര്‍ധിപ്പിക്കുന്നതിനും സഹായിക്കും. ഇത് മനസിലാക്കിയാണ് ആവശ്യമുള്ളവര്‍ക്ക് തന്റെ വക ആലിംഗനം മാരി വാഗ്ദാനം ചെയ്തു തുടങ്ങിയത്. ആലിംഗനം ആവശ്യമുള്ളവര്‍ക്ക് മാരിയെ സമീപിക്കാം. മണിക്കൂറില്‍ 6000 രൂപയാണ് ഫീസ്. ഇങ്ങനെ ഇവര്‍ പ്രതിവര്‍ഷം 28 ലക്ഷത്തിലധികം രൂപ സമ്പാദിക്കുന്നു.
നിരവധിയാളുകളാണ് മാരിയുടെ ഈ സേവനം ഉപയോഗപ്പെടുത്തുന്നത്. സ്ത്രീകള്‍ക്കും പുരുഷന്മാര്ക്കും ഈ സേവനം ലഭ്യമാണ്. ഇതിനായി എത്തുന്നവര്‍ പൂര്‍ണമായും വസ്ത്രം ധരിച്ചിരിക്കണം എന്നതുമാത്രമാണ് ഒരു നിബന്ധന. ഒരു മണിക്കൂര്‍ മുതല്‍ നാല് മണിക്കൂര്‍വരെ ആലിംഗന സേവനം ലഭ്യമാണ്
Discussion about this post