ലണ്ടന്‍: ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേക്ക് ഇന്ന് സുപ്രധാന ദിനമാണ്. കാരണം ഇന്നാണ് ബ്രെക്സിറ്റ് കരാര്‍ സംബന്ധിച്ച വോട്ടെടുപ്പ് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നടക്കുന്നത്. ബ്രെക്സിറ്റ് കരാറിനെതിരെ തെരേസ മേക്ക് വെല്ലുവിളി ഉയര്‍ത്തി സ്വന്തം പാര്‍ട്ടിയില്‍ നിന്നുള്ള എംപിമാര്‍ തന്നെ രംഗത്തുണ്ട്. നൂറിലധികം കണ്‍സര്‍വേറ്റീവ് എംപിമാര്‍ കരാറിനെ എതിര്‍ത്ത് വോട്ട് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ഓരോവോട്ടും അര്‍ത്ഥവത്തായി ഉപയോഗിക്കണമെന്നാണ് എംപിമാരോട് തെരേസ മേയുടെ അഭ്യര്‍ത്ഥന. എന്നാല്‍ വോട്ടെടുപ്പില്‍ തെരേസ മേ വലിയ പരാജയം നേരിടുമെന്നാണ് പ്രതിപക്ഷത്തിന്റെ കണക്കുകൂട്ടല്‍. ബ്രിട്ടന് സമയം വൈകീട്ടാണ് വോട്ടെടുപ്പ് നടക്കുക.
Discussion about this post