ലണ്ടന്‍: ‘ഒരു ദിവസം വൈകിയാണെങ്കിലും അവന് വരുന്നത് ബ്രിട്ടനും യൂറോപ്പും തമ്മില്‍ നല്ല ബന്ധമുള്ള ഒരു ലോകത്തിലേക്കാണെങ്കില് അത് നല്ല കാര്യമാണ്’ പ്രസവ തീയ്യതി മാറ്റി വെച്ചതില്‍ ബ്രിട്ടീഷ് പാര്‍ലമെന്റംഗമായ തുലിപ് സിദ്ധഖ് നല്കുന്ന വിശദീകരണമാണ് ഇത്. ബ്രെക്സിറ്റ് വോട്ടെടുപ്പില്‍ പങ്കെടുക്കുന്നതിനായാണ് തുലിപ് പ്രസവ തീയ്യതി മാറ്റിവെച്ചത്.
പ്രതിപക്ഷമായ ലേബര്‍ പാര്‍ട്ടിയുടെ എംപി യാണ് തുലിപ്. തുലിപിനെ വീല്‍ ചെയറിലാകും പാര്‍ലമെന്റില്‍ എത്തിക്കുക എന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തുലിപ് സിദ്ദിഖിന്റെ വോട്ടിനെ ബാലന്‍സ് ചെയ്യാനായി തെരേസ മെയ്യുടെ പാര്‍ട്ടിയായ കണ്സര്വ്വേറ്റിവില് നിന്നും ഒരാള്‍ വോട്ട് ചെയ്യാതിരിക്കാം എന്ന ഓഫര്‍ മുന്നോട്ട് വെച്ചിരുന്നു എന്ന് പാര്‍ട്ടി സ്രോതസ്സുകള്‍ പറയുന്നു.
എന്നാല്‍ കഴിഞ്ഞ് വര്‍ഷം കണ്‍സര്‍വ്വേറ്റിവ് പാര്‍ട്ടി മറ്റൊരു എപി യുടെ പ്രസവാനന്തരാവധിയില് ഈ വാക്ക് പാലിക്കാത്തതിനാല്‍ ഇത്തരം അനൗദ്യോഗിക തീരുമാനങ്ങളില്‍ തനിക്ക് വിശ്വാസമില്ല എന്നാണ് തുലിപ് അറിയിച്ചത്. തുലിപിന് പ്രോക്സി വോട്ട് ചെയ്യാനുള്ള അവസരമൊരുക്കാനും പാര്‍ട്ടി ശ്രമിച്ചെങ്കിലും അനുമതി ലഭിച്ചില്ല.
Discussion about this post