സിഡ്നി: ഭർത്താവിനെ ക്രൂരമായി കൊലപ്പെടുത്തി മൃതദേഹഭാഗങ്ങൾ 30 പ്ലാസ്റ്റിക് കവറുകളിലാക്കി നശിപ്പിച്ച ഭാര്യക്ക് ജാമ്യം നിഷേധിച്ച് കോടതി. സിഡ്നിയിലാണ് സംഭവം.
നിർമീൻ നൌഫൽ എന്ന 53കാരിയാണ് ഭർത്താവായ മാംദൂദ് എമാദ് നൌഫലിനെ ക്രൂരമായി കൊലപ്പെടുത്തിയത്.വർഷങ്ങളായി നേരിടുന്ന ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നായിരുന്നു കൊലപാതകം.
കഴിഞ്ഞ വർഷം ജൂലൈ മുതലാണ് നൌഫലിനെ കാണാതായത്. ഇവരുടെ ഗ്രീനാകേറിലുള്ള വീട്ടിൽ വച്ചാണ് നൌഫലിനെ ഭാര്യ കൊലപ്പെടുത്തിയത്.
പിന്നാലെ മൃതദേഹം അടുക്കളയിൽ ഉപയോഗിക്കുന്ന കത്തിയും മെറ്റൽ കട്ടറും ഉപയോഗിച്ച് ചെറു കഷ്ണങ്ങളാക്കി മുറിച്ച ശേഷം മാലിന്യം സൂക്ഷിക്കുന്ന പ്ലാസ്റ്റിക് കവറുകളിലാക്കി ന്യൂ സൌത്ത് വെയിൽസിന് സമീപത്തുള്ള ബെക്സ്ലി, ചുല്ലോറ മേഖലയിൽ ഉപേക്ഷിക്കുകയായിരുന്നു.
Discussion about this post