ലണ്ടന്‍: ബ്രെക്‌സിറ്റില്‍ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ ഇന്ന് നിര്‍ണായക വോട്ടെടുപ്പ്. പരാജയ സാധ്യത മുന്നില്‍ കണ്ട് എംപിമാരെ കൂടെ നിര്‍ത്താനുള്ള അവസാനഘട്ട ശ്രമത്തിലാണ് പ്രധാനമന്ത്രി തെരേസ മെയ്. ബ്രെക്‌സിറ്റ് തന്നെ തടഞ്ഞേക്കുമെന്നാണ് മെയ് നല്‍കുന്ന സൂചന.
അതേസമയം ഇന്നത്തെ നിര്‍ണായക വോട്ടെടുപ്പില്‍ മെയ് പരാജയപ്പെട്ടാല്‍ പ്രധാനമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരുമെന്ന് പ്രതിപക്ഷ നേതാവ് ജെറിമി കോര്‍ബിന്‍ വ്യക്തമാക്കി. വോട്ടെടുപ്പിലെ പരാജയം മുന്നില്‍ കണ്ട് ബ്രക്‌സിറ്റിന്റെ സമയപരിധി നീട്ടി നല്‍കാനാണ് യൂറോപ്യന്‍ കൗണ്‍സിലിന്റെ നീക്കം. നിലവിലെ സാഹചര്യത്തില്‍ മാര്‍ച്ച് 29നാണ് ബ്രിട്ടണ്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്ന് പുറത്താകുക
Discussion about this post