ഇസ്ലാമാബാദ്: പാകിസ്ഥാനില്‍ ഭീകരാക്രമണം. ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ തിരക്കേറിയ ക്വറ്റ റെയില്‍വേ സ്റ്റേഷനിലുണ്ടായ സ്ഫോടനത്തില്‍ 26 പേര് കൊല്ലപ്പെടുകയും 50 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
ചാവേറാക്രമണമാണ് ഉണ്ടായതെന്ന് സൂചനയുണ്ട്. ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചാവേറാക്രമണം നടന്നതായുള്ള വിവരങ്ങളാണ് പുറത്തുവരുന്നത്. ജാഫര്‍ എക്സ്പ്രസ് പെഷവാറിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാര്‍ പ്ലാറ്റ്ഫോമില്‍ തടിച്ചുകൂടിയിരിക്കെയാണ് അപ്രതീക്ഷിതമായി സ്ഫോടനം ഉണ്ടായത്.
പ്രാഥമിക കണ്ടെത്തലുകള്‍ ചാവേര്‍ ബോംബാക്രമണത്തിനുള്ള സാധ്യതയിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ക്വറ്റ സീനിയര്‍ സൂപ്രണ്ട് പോലീസ് (എസ്എസ്പി) ഓപ്പറേഷന്‍സ് മുഹമ്മദ് ബലോച്ച് പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ബലൂച് ലിബറേഷന്‍ ആര്‍മി (ബിഎല്‍എ) ഏറ്റെടുത്തിട്ടുണ്ട്.
Discussion about this post