വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ്, ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്രമോദി

modi|bignewslive

ന്യൂഡല്‍ഹി : വീണ്ടും അമേരിക്കന്‍ പ്രസിഡന്റായി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ട്രംപിന് പ്രധാനമന്ത്രി നരേന്ദ്രമോദി സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ നേര്‍ന്നു.

വീണ്ടും ട്രംപ് വീണ്ടും അധികാരത്തിലെത്തുമ്പോള്‍ ഇന്ത്യ അമേരിക്ക ബന്ധം കൂടുതല്‍ ദൃഢമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും, ആഗോള സമാധാനത്തിനായി ഒന്നിച്ച് നീങ്ങാമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.

നയതന്ത്ര മേഖലകളില്‍ കൂടുതല്‍ സഹകരണം പ്രതീക്ഷിക്കുകയാണ് ഇന്ത്യ. ഇന്ത്യ- കാനഡ വിഷയത്തിലടക്കം ട്രംപ് ഇടപെടല്‍ നടത്തുമോയെന്നും ഉറ്റുനോക്കപ്പെടുന്നു.

വ്യാപാര നയതന്ത്രമേഖലകളില്‍ കൂടുതല സഹകരണം ഇന്ത്യ പ്രതീക്ഷിക്കുമ്പോള്‍ ആയുധ വില്‍പന, സാങ്കേതിക വിദ്യ കൈമാറ്റം, സംയുക്ത സൈനികാഭ്യാസം തുടങ്ങിയ മേഖലകളിലും മുന്നേറ്റം ഉണ്ടായേക്കാം.

Exit mobile version