ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’ കനക്കുന്നു, വീസ അടക്കമുള്ള നടപടികളെ ബാധിക്കാന്‍ സാധ്യത, ആശങ്ക

modi|bignewslive

ന്യൂഡല്‍ഹി: ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’ കനക്കുന്നതില്‍ ആശങ്ക വര്‍ധിക്കുന്നു. നിലവില്‍ കാനഡയ്ക്ക് ശക്തമായ മറുപടി നല്‍കുമെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണ് ഇന്ത്യ.

ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കേസില്‍ ഇന്ത്യന്‍ ഹൈക്കമീഷണര്‍ അടക്കമുള്ള ഉദ്യോഗസ്ഥരെ പ്രതിയാക്കാനുള്ള കാനഡ സര്‍ക്കാരിന്റെ നീക്കത്തിന് പിന്നാലെയാണ് ഇന്ത്യ-കാനഡ നയതന്ത്ര ‘യുദ്ധം’ തുടങ്ങിയത്.

ഇന്ത്യന്‍ ഉദ്യോഗസ്ഥരെ കേസില്‍ പെടുത്താനാണ് ഇപ്പോള്‍ കനേഡിയന്‍ നീക്കം. ആറ് കനേഡിയന്‍ ഉദ്യോഗസ്ഥരെ ഇന്ത്യ പുറത്താക്കിയതിന് പിന്നാലെ ചാരപ്രവര്‍ത്തനം നടത്തിയെന്നും അക്രമങ്ങളില്‍ പങ്കുണ്ടെന്നും ആരോപിച്ച് കാനഡയും ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ അടക്കമുള്ളവരോട് രാജ്യം വിടാന്‍ ഇന്നലെ ആവശ്യപ്പെട്ടിരുന്നു.

അതേസമയം, ഭീകര ഗ്രൂപ്പുകള്‍ക്ക് കാനഡ നല്‍കുന്ന സഹായം ലോകവേദികളില്‍ ഉന്നയിക്കാനാണ് ഇന്ത്യയുടെ തീരുമാനം. മുതിര്‍ന്ന ഉദ്യോഗസ്ഥരെ ഇരു രാജ്യങ്ങളും പരസ്പരം പുറത്താക്കിയത് വീസ അടക്കമുള്ള നടപടികളെ ബാധിക്കാനാണ് സാധ്യത.

Exit mobile version