ലെബനോനില്‍ ബോംബാക്രമണം, 6 പേര്‍ കൊല്ലപ്പെട്ടു, ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ പദ്ധതി തയ്യാറാക്കി കേന്ദ്രം

ലെബനോന്‍: ലെബനോനില്‍ 8 സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ വ്യോമാക്രമണം ശക്തമാക്കി ഇസ്രയേല്‍. ലെബനോനിലുണ്ടായ ബോംബിംഗില്‍ 6 പേര്‍ കൊല്ലപ്പെട്ടു. ഇറാനെതിരായ പ്രത്യാക്രമണ പദ്ധതി ബെഞ്ചമിന്‍ നെതന്യാഹു ചര്‍ച്ച ചെയ്തുവെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

അതേസമയം, പശ്ചിമേഷ്യയില്‍ സംഘര്‍ഷം വ്യാപിച്ചാല്‍ ഇന്ത്യക്കാരെ ഒഴിപ്പിക്കാനുള്ള പദ്ധതി തയ്യാറാക്കിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. കപ്പല്‍ മാര്‍ഗ്ഗം ഒഴിപ്പിക്കാനുള്ള വഴികളും ചര്‍ച്ചയായിട്ടുണ്ട്.

ലെബനോനില്‍ ഹിസ്ബുല്ലയുമായുണ്ടായ ഏറ്റുമുട്ടലില്‍ ഇസ്രായേലിന്റെ എട്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈനികര്‍ കൊല്ലപ്പെട്ട വിവരം ഇസ്രായേലും സ്ഥിരീകരിച്ചിട്ടുണ്ട്. ലെബനോന്‍ അതിര്‍ത്തി കടന്നുള്ള ഏറ്റുമുട്ടലില്‍ ആദ്യം കൊല്ലപ്പെട്ടത് ക്യാപ്റ്റന്‍ ഈറ്റന്‍ ഇറ്റ്‌സാക്ക് ഓസ്റ്റര്‍ (22) ആണെന്ന് ഇസ്രായേല്‍ സൈന്യം പ്രസ്താവനയിലൂടെ അറിയിച്ചു.

Exit mobile version