ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണം; കൊല്ലപ്പട്ടത് 492 പേര്‍, 1,240 പേര്‍ക്ക് പരിക്ക്

israeli airstrikes in lebanon |bignewslive

ബെയ്റൂട്ട്: ലബനനില്‍ ഇസ്രയേല്‍ വ്യോമാക്രമണത്തില്‍ 492 പേര്‍ കൊല്ലപ്പെട്ടു. 35 കുട്ടികളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും ആരോഗ്യപ്രവര്‍ത്തകരും ഉള്‍പ്പെടെ 1,240 പേര്‍ക്കാണ് പരിക്കേറ്റത്.

ഇന്നലെ പുലര്‍ച്ചെയാണ്് വ്യോമാക്രമണം ആരംഭിച്ചത്. ലബനനില്‍ സമീപകാലത്തെ ഏറ്റവും വലിയ ആക്രമണമാണിത്. തെക്കന്‍ ലെബനനില്‍ നിന്ന് 24 മണിക്കൂറിനുള്ളില്‍ ആയിരക്കണക്കിന് ആളുകളാണ് പലായനം ചെയ്തത്.

ബെയ്റൂട്ടിലേക്കുള്ള പ്രധാന ഹൈവേ തടസ്സപ്പെട്ടു. അതേസമയം, ഹിസ്ബുല്ല തീവ്രവാദി സംഘം ആയുധങ്ങള്‍ സൂക്ഷിക്കുന്നുണ്ടെന്ന് അവകാശപ്പെടുന്ന സ്ഥലങ്ങളില്‍ നിന്ന് ഒഴിഞ്ഞ് പോകാന്‍ ഇസ്രയേലി സൈന്യം ജനങ്ങളോട് ആവശ്യപ്പെട്ടു.

Exit mobile version