ലൊസാഞ്ചലസ്; യുഎസില്‍ 1995 ലും 98 ലും നടന്ന ലൈംഗിക പീഡനക്കേസുകളിലെ പിടികിട്ടാപുള്ളി രണ്ട് പതിറ്റാണ്ടിന് ശേഷം പിടിയില്‍. കലിഫോര്‍ണിയക്കാരനായ കെവിന്‍ മൈക്കല്‍ കുന്തറാണ്(53)ആണ് പിടിയിലായത്. ഇരകളില്‍ 9 വയസ്സുകാരിയും ഉണ്ടായിരുന്നു. സംഭവസ്ഥലത്തു നിന്നു ലഭിച്ച ഡിഎന്‍എ സാംപിളുകള്‍ ഉപയോഗിച്ചു പോലീസ് നടത്തിയ വ്യത്യസ്തമായ അന്വേഷണമാണ് പ്രതി കുടുങ്ങാന്‍ കാരണമായത്.
പൂര്‍വികരെ കണ്ടെത്തുന്നതിനും അകന്നുപോയ രക്തബന്ധത്തിലുള്ളവരെ തിരിച്ചറിയുന്നതിനും സഹായിക്കുന്ന ജീനോളജി വെബ്‌സൈറ്റുകളിലൊന്നില്‍ കുന്തര്‍ തന്റെ ഡിഎന്‍എ വിവരങ്ങള്‍ നല്‍കിയതാണ് അറസ്റ്റില്‍ കലാശിച്ചത്. സൈറ്റിന്റെ ഡേറ്റ ബേസ് പരിശോധിച്ച പോലീസ് ഇതു കണ്ടെത്തുകയും പഴയക്കേസിലെ സാമ്പിളുകളുമായി ഒത്തുനോക്കുകയും ചെയ്യതതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കുന്തറും ഇരട്ട സഹോദരനും അറസ്റ്റിലലായി. ചോദ്യം ചെയ്യലില്‍ കുന്തറാണ് യഥാര്‍ഥ പ്രതിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇരട്ട സഹോദരനെ വിട്ടയച്ചു.
1995 മുതല്‍ ഇയാളെ തിരയുകയായിരുന്നു പോലീസ്.