മൂന്ന് ദിവസത്തെ സന്ദര്‍ശനം: പ്രധാനമന്ത്രി മോഡി അമേരിക്കയിലേക്ക്, ജോ ബൈഡനുമായി ചര്‍ച്ച നടത്തും

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡി അമേരിക്കയിലേക്ക്. മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോഡി ഇന്ന് അമേരിക്കയിലേക്ക് പുറപ്പെടുന്നത്. പുലര്‍ച്ചെ നാല് മണിക്ക് മോഡി ഡല്‍ഹിയില്‍ നിന്ന് യാത്ര തിരിച്ചു.

ഡെലവെയറിലെത്തുന്ന മോഡി, ഇന്ത്യ യുഎസ് ജപ്പാന്‍ ഓസ്‌ട്രേലിയ എന്നീ രാജ്യങ്ങളുടെ ക്വാഡ് ഉച്ചകോടിയില്‍ പങ്കെടുക്കും. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡനുമായി മോഡി പ്രത്യേക ചര്‍ച്ച നടത്തും. പ്രസിഡന്റ് ബൈഡന്‍ ഒരുക്കുന്ന അത്താഴ വിരുന്നിലും മോഡി പങ്കെടുക്കും. നാളെ ന്യൂയോര്‍ക്കിലെത്തുന്ന പ്രധാനമന്ത്രി ലോങ് ഐലന്റില്‍ ഇന്ത്യന്‍ സമൂഹം ഒരുക്കുന്ന സ്വീകരണത്തില്‍ പങ്കെടുക്കും.

അമേരിക്കയുമായുള്ള സമഗ്ര തന്ത്രപ്രധാന ബന്ധം ദൃഢമാകുമെന്ന പ്രതീക്ഷ യു എസിലേക്ക് യാത്ര തിരിക്കും മുമ്പ് നരേന്ദ്ര മോഡി പങ്കുവെച്ചു. പ്രസിഡന്റ് ജോ ബൈഡനുമായുള്ള ചര്‍ച്ചയില്‍ സഹകരണം ശക്തമാക്കാനുള്ള പുതിയ വഴികള്‍ ചര്‍ച്ചയാകും.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കനത്ത സുരക്ഷ ഒരുക്കണമെന്ന് അമേരിക്കയോട് ഇന്ത്യ ആവശ്യപ്പെട്ടിട്ടുണ്ട്.

Exit mobile version