ബീയ്ജിംങ്: വടക്കന്‍ ചൈനയിലെ കല്‍ക്കരി ഖനിയില്‍ അപകടപ്പെട്ടവരുടെ എണ്ണം 19 ആയി. ഇനി രണ്ട് പേര്‍ മാത്രമാണ് ജീവനോടെ അവശേഷിക്കുന്നത്. ഇവര്‍ക്കായുള്ള തിരച്ചില്‍ ശക്തമാക്കിയിരിക്കുകയാണ്. ചൈനയിലെ ഷാന്‍ക്‌സിയിലെ ഖനിയില്‍ അപകടം നടക്കുമ്പോള്‍ 89 പേര്‍ മേഖലയില്‍ ഉണ്ടായിരുന്നു. ശനിയാഴ്ച്ച ഉച്ചതിരിഞ്ഞാണ് അപകടം.
ചൈനയില്‍ ഖനി അപകടങ്ങള്‍ തുടര്‍കഥയാണ്. കഴിഞ്ഞവര്‍ഷം ഡിസംബറില്‍ തെക്കന്‍ ചൈനയില്‍ ഉണ്ടായ ഖനി അപകടത്തില്‍ ഏഴുപേര്‍ മരണപ്പെടുകയും മൂന്നപേര്‍ക്ക് പരിക്ക് പറ്റുകയും ചെയ്തിരുന്നു.
ഒക്ടോബറില്‍ ഷാങ്‌ടോങ് മേഖലയില്‍ ഉണ്ടായ അപകടത്തില്‍ 21 പേരാണ് മരണപ്പെട്ടത്. മര്‍ദ്ദത്തെ തുടര്‍ന്ന് പാറപൊട്ടി തെറിച്ച് തൊഴിലാളികള്‍ ഉള്ളില്‍ അകപ്പെട്ടതാണ് അപകടകാരണം.
2017 ല്‍ കല്‍ക്കരിഖനിയില്‍പ്പെട്ട് 75 പേര്‍ മരണപ്പെട്ടിട്ടുണ്ട്. ഓരോ വര്‍ഷവും 28.7 % അപകടങ്ങള്‍ കുറഞ്ഞുവരികയാണെന്നും ചൈനയിലെ നാഷണല്‍ കോയല്‍മൈന്‍ സേഫ്റ്റി അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു. എന്നാല്‍ കല്‍ക്കരി ഖനന മേഖലയിലെ സുരക്ഷാ പ്രശ്‌നങ്ങള്‍ ഇപ്പോഴും രൂക്ഷമായി തുടരുക തന്നെയാണ്.
Discussion about this post